ഇന്ന് മലയാള സിനിമയ്ക്ക് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയും. ഓരോ കാലഘട്ടത്തിലും ഓരോ രീതിയിലാണ് സിനിമയുടെ ബിസിനസ്സ് നടന്നുപോന്നിട്ടുള്ളത്.
മുന്‍കാലത്ത് ഒരു പ്രൊഡ്യൂസര്‍ കഥ കണ്ടെത്തുന്നു, സംവിധായകനെയും അഭിനേതാക്കളെയും തീരുമാനിക്കുന്നു. ആ സിനിമ ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് വിതരണത്തിന് കൊടുക്കുന്നു. ഡിസ്ട്രിബ്യൂട്ടറും എക്സിബിറ്ററും കൂടി ഷെര്‍ പങ്കുവയ്ക്കുന്നു. അത് ശതമാനകണക്കില്‍ 60-40 എന്ന അനുപാതത്തില്‍ ആയിരിക്കും.
പിന്നീട് ഔട്ട്റൈറ്റ് ബിസിനസ് നിലവില്‍ വന്നു. ഒരു സിനിമയ്ക്ക് മൊത്തമായി ഒരു വിലപറഞ്ഞ് ഡിസ്ട്രിബ്യൂട്ടര്‍ സിനിമ വിലയ്ക്ക് വാങ്ങുന്ന രീതിയാണ്. ആ സിനിമ ലാഭകരമായാല്‍ വിതരണക്കാരനായിരിക്കും ഏറെ നഷ്ടം. അഥവാ ആ സിനിമ വന്‍ പരാജയമാണ് നല്‍കുന്നതെങ്കില്‍ നഷ്ടം ഡിസ്ട്രിബ്യൂട്ടര്‍ക്ക് മാത്രം. പ്രൊഡ്യൂസര്‍ എത്ര രൂപയ്ക്ക് ആ സിനിമ വിറ്റുവോ അത് സെയ്ഫായി കിട്ടുകയും ചെയ്യും.
മുന്‍പൊക്കെ പേരെടുത്ത ഡിസ്ട്രിബ്യൂഷന്‍ കമ്പനികള്‍ ധാരാളമുണ്ടായിരുന്നു. പ്രതീക്ഷയുള്ള പുതിയ സിനിമകള്‍ തങ്ങള്‍ക്ക് തരണമെന്ന് പറഞ്ഞ് ഡിസ്ട്രിബ്യൂട്ടര്‍ പ്രൊഡ്യൂസര്‍മാരെ സ്വാധീനിക്കുമായിരുന്നു. അതിനുവേണ്ടി വലിയ തുക ഓഫര്‍ ചെയ്യുന്ന ഏര്‍പ്പാടം അന്നുണ്ട്. ഡിസ്ട്രിബ്യൂട്ടേഴ്സ് തീയേറ്റര്‍ ഉടമകളില്‍ നിന്നും അഡ്വാന്‍സ് തുക വാങ്ങും. പിന്നീട് സിനിമ റിലീസ് ചെയ്യുമ്പോള്‍ ആ തുക ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്കുള്ള ഓഹരിയില്‍ അഡ്ജസ്റ്റ് ചെയ്യും.
ടെലിവിഷന്‍ ചാനലുകളുടെ വരവോടെ അവര്‍ സിനിമകള്‍ നിര്‍മ്മാതാക്കളില്‍ നിന്നും വിലയ്ക്ക് വാങ്ങുന്ന ഏര്‍പ്പാടുകള്‍ വന്നു. പുതിയ പുതിയ ചാനലുകള്‍ വന്നപ്പോള്‍ മത്സരബുദ്ധിയോടെ വന്‍തുക നല്‍കി ചാനലുകാര്‍ സിനിമ സ്വന്തമാക്കി തുടങ്ങി. അന്നൊക്കെ ഒരു നിര്‍മ്മാതാവ് കയ്യും കെട്ടി വീട്ടിലിരുന്നാല്‍ പോലും നിര്‍മ്മിച്ച സിനിമകളുടെ പണം വന്നുചേരുമായിരുന്നു.
വൈഡ് റിലീസുകളുടെ കാലം വന്നപ്പോള്‍ ഓവര്‍സീസ് ബിസിനസ്സ് നിലവില്‍ വന്നതും പ്രൊഡ്യൂസര്‍ക്ക് ഗുണം ചെയ്തു.
സാറ്റലൈറ്റ്, ഓവര്‍സീസ്, പാട്ടുകളുടെ ബിസിനസ്സ് തുടങ്ങി പല ഇനത്തില്‍ നിര്‍മ്മാതാക്കളുടെ പോക്കറ്റില്‍ പണം വന്ന് വീഴുമായിരുന്നു.
മാസങ്ങളോളം തീയേറ്ററുകള്‍ അടഞ്ഞുകിടന്നിട്ടുണ്ട്. സമരം മൂലം. ഈ അവസ്ഥ തുടര്‍ന്നുപോയാല്‍ പ്രേക്ഷകര്‍ തീയേറ്ററിലേക്ക് ഇനി വരില്ലെന്നും അവര്‍ ടെലിവിഷന്‍ കാഴ്ചകളുമായി പൊരുത്തപ്പെട്ടുപോകുമെന്നും പറഞ്ഞ് മുറവിളി കൂട്ടിയ സിനിമാക്കാരുണ്ട്. സമരം കഴിഞ്ഞു, തിയേറ്ററുകള്‍ തുറന്നു... പ്രേക്ഷകര്‍ മുന്‍കാലത്തെപ്പോലെ ഓടിയെത്തി.
കോവിഡ് വന്നു. തീയേറ്ററുകള്‍ അടഞ്ഞു. നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറന്നു. ആ സമയത്താണ് ഒ.ടി.ടി പ്ലാറ്റ് ഫോമുകളുടെ വരവ്. തീയേറ്ററിലേക്ക് പോകാതെ ആളുകള്‍ വീട്ടിലിരുന്ന് സിനിമ കാണാന്‍ ശീലിച്ചുതുടങ്ങി. നെറ്റ്ഫ്ളിക്സ്, ആമസോണ്‍, സോണി പോലുള്ള വന്‍കിട കമ്പനികള്‍ വലിയ തുക നല്‍കി സിനിമകളെടത്തു. അതും വീട്ടിലിരുന്ന് സിനിമ കാണാനുള്ള പ്രേരണയായി. യാത്രകളില്‍ മൊബൈല്‍ ഫോണില്‍ സിനിമ കാണുന്നവരുടെ എണ്ണവുംകൂടി.
ടെലിവിഷന്‍റെ വരവോടെ തീയേറ്ററില്‍ കളക്ഷന്‍ കുറഞ്ഞപ്പോള്‍ മിക്ക തീയേറ്ററുകളും കല്യാണമണ്ഡപങ്ങളായി മാറി. ആളുകള്‍ തീയേറ്ററില്‍ വന്നിരുന്ന് സിനിമ കാണുന്ന പതിവ് ദിനങ്ങള്‍ കഴിയുംതോറും പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു നല്ല സിനിമകള്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ഇരച്ചുകയറിയത്.
ഇങ്ങനെ മാറിയും മറഞ്ഞും ഒളിഞ്ഞും തെളിഞ്ഞും നിറഭേദങ്ങള്‍ പോലെ മലയാള സിനിമയും പ്രേക്ഷകരും ഏതാണ്ട് ഒപ്പത്തിനൊപ്പം സഞ്ചരിച്ചു.
2024 പിറന്നപ്പോള്‍ അടുപ്പിച്ചടുപ്പിച്ചായിരുന്നു ഓരോ ഹിറ്റ് സിനിമകളുടെയും വരവ്. ആളുകള്‍ വായ്മൊഴിയിലൂടെ പറഞ്ഞും കേട്ടും പ്രതിസന്ധികളുടെ പ്രതിച്ഛായകളില്ലാതെ അവരെല്ലാം തീയേറ്ററുകളിലെത്തിക്കൊണ്ടിരുന്നു.
മലയാള സിനിമയുടെ പുതിയ തിരിച്ചുവരവിനായി ഈ അനുഭവങ്ങളെയും കാഴ്ചകളെയും വിലയിരുത്തപ്പെടുന്നു.
ഇന്ന്, മലയാള സിനിമയുടെ അവസ്ഥ എന്താണ്?
ഇപ്പോഴത്തെ പ്രസന്‍റ് സിറ്റ്വേഷന്‍ വച്ച് നോക്കിയാല്‍ ഒരു സിനിമ തീയേറ്ററില്‍ വന്ന് അത് വിജയിച്ചുകഴിഞ്ഞാല്‍ മാത്രമാണ് ഒ.ടി.ടി ചാനലുകള്‍ സിനിമയെടുക്കുന്നത്. രണ്ടാമത്തെ കാര്യം സാറ്റലൈറ്റ് ബിസിനസ്സിനും ഒ.ടി.ടി ബിസിനസ്സിനും പണ്ടുകൊടുത്തിരുന്നതുപോലെയുള്ള വലിയ തുകകളൊന്നും പ്രൊഡ്യൂസര്‍ക്ക് ആരും കൊടുക്കുന്നില്ല.
അങ്ങനെ നോക്കുമ്പോള്‍ സിനിമാമാര്‍ക്കറ്റില്‍ വളരെ ടൈറ്റ് സിറ്റ്വേഷനാണ് ഇന്നുള്ളത്. പിന്നെ, നല്ല കണ്ടന്‍റാണെങ്കില്‍ സിനിമ നന്നായി ഓടുന്നുണ്ടെങ്കില്‍ കുഴപ്പമില്ലാത്ത രീതിയില്‍ ഒരു പ്രൊഡ്യൂസര്‍ക്ക് ഇറക്കിയ പൈസയില്‍ നിന്നും ചെറിയ ഒരു ലാഭം പ്രതീക്ഷിക്കാം. അത്രമാത്രം. ആ ക്ലബ്ബില്‍ കയറി... ഈ ക്ലബ്ബില്‍ കയറി... എന്നൊക്കെ പറയുന്നത് വെറും വെറുതെയാണ്.
കണ്ടന്‍റ് നല്ലത് തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ ഉള്ള കണ്ടന്‍റ് നല്ലതായി മാറ്റാന്‍ ശ്രമിക്കുക, ആര്‍ട്ടിസ്റ്റുകള്‍ നല്ലതായിരിക്കാന്‍ ശ്രദ്ധിക്കുക... ഇതൊക്കെയാണ് അവശ്യം വേണ്ടുന്ന കാര്യങ്ങള്‍.
വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള്, കാത്തോളിന്‍, ക്വീന്‍ എലിസബത്ത് എന്നീ സിനിമകള്‍ നിര്‍മ്മിച്ച പ്രൊഡ്യൂസറാണ് രഞ്ജിത്ത്. മിരാജാസ്മിനും നരേനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ക്വീന്‍ എലിസബത്ത് എന്ന ചിത്രം ബിസിനസ്സ് പരമായ് നല്‍കിയ നേട്ടങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ.
ആ സിനിമ പ്രീ സെയില്‍ നടന്നു. അതുകൊണ്ട് നല്ല രീതിയില്‍ വിജയിച്ചു എന്നുതന്നെ പറയാവുന്നതാണ്. 2023 ല്‍ ആണല്ലോ ആ സിനിമ റിലീസായത്. 2023 ഡിസംബര്‍ 6 ന് തന്നെ ആ ചിത്രം സെയില്‍ ആയി.നമ്മള്‍ പത്തുകോടി രൂപ മുടക്കി ഒരു സിനിമയെടുത്താല്‍ സാറ്റലൈറ്റ്, ഡിജിറ്റല്‍ ബിസിനസ്സുകാര്‍ ആ സിനിമയ്ക്ക് രണ്ട് കോടി തരാമെന്നാണ് ഇന്ന് പറയുന്നത്. പിന്നെ, എങ്ങനെ സിനിമ ലാഭകരമാകും? അവര്‍ ഒരു മാര്‍ജിന്‍ വച്ചിരിക്കുകയാണ്. അതിലപ്പുറം അവര്‍ ഒരു പൈസപോലും അധികം തരില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. പിന്നെ എങ്ങനെ സിനിമ നിര്‍മ്മിക്കും? നിര്‍മ്മിച്ചാല്‍ എങ്ങനെ മുടക്കുമുതലെങ്കിലും തിരിച്ചുകിട്ടും? ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങളുടെ മുള്‍മുനയിലാണിന്ന് മലയാള സിനിമ നില്‍ക്കുന്നത്.
മ്യൂസിക് റൈറ്റ്സ് ലഭിക്കുന്നതുപോലും ഇന്ന് കുറഞ്ഞിരിക്കുന്നു. മുന്‍കാലത്ത് മുപ്പത് ലക്ഷം രൂപ മുതല്‍ 60 ലക്ഷം വരെ മ്യൂസിക് റൈറ്റ്സ് കിട്ടിയിരുന്നുവെങ്കില്‍ ഇന്നവര്‍ പത്തുലക്ഷം രൂപ മാത്രം തരാമെന്നാണ് പറയുന്നത്. ഇതാണ് അവസ്ഥ. കോസ്റ്റ് എഫക്ടീവായിട്ട് സിനിമ ചെയ്താല്‍ മാത്രമേ കാര്യമുള്ളൂ. രഞ്ജിത്ത് മണമ്പ്രക്കാട്ട് അഭിപ്രായപ്പെട്ടു.
സിനിമാനിര്‍മ്മാതാവെന്ന പോലെ തന്നെ താങ്കള്‍ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടല്ലോ, ആ അനുഭവങ്ങള്‍ ഒന്ന് പറയാമോ?
എനിക്ക് സിനിമയോടും അഭിനയത്തിനോടും പണ്ടുമുതലേ ഒരു പാഷനുണ്ടായിരുന്നു. ഡയറക്ടര്‍ സിദ്ധിഖ് ഇക്കയുമായി എനിക്ക് സൗഹൃദം ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹമാണ് എനിക്ക് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ ഒരവസരം തരുന്നത്. 'ബിഗ് ബ്രദര്‍' എന്ന സിനിമയില്‍ ഒരു ചെറിയ റോളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതുകഴിഞ്ഞ് സിദ്ധിഖ് ഇക്ക തന്നെ ഡയറക്ട് ചെയ്ത ഒരു ബിരിയാണി റൈസിന്‍റെ പരസ്യചിത്രത്തില്‍ അറബിയായി ഞാനഭിനയിച്ചു. അതു വളരെ ശ്രദ്ധേയമായപ്പോള്‍ തുടരെ തുടരെ പരസ്യചിത്രങ്ങള്‍ വന്നു. പിന്നെ, ഞാന്‍ നിര്‍മ്മിച്ച 'വെള്ളം' സിനിമയില്‍ നടന്‍ ബൈജു, ജയസൂര്യ എന്നിവര്‍ക്കൊപ്പമായിരുന്നു എന്‍റെ അഭിനയം. ജയസൂര്യയെ ഇന്‍സള്‍ട്ട് ചെയ്യുന്ന രംഗം. 'വെള്ളം' സിനിമയിലെ ഹൈലൈറ്റായിട്ടുള്ള എല്ലാവരുടെയും മനസ്സിനെ സ്പര്‍ശിച്ച ഒരു രംഗമായിരുന്നു അത്. 'പടച്ചോനെ ങ്ങ് ള് കാത്തോളിന്‍' എന്ന സിനിമയില്‍ ഒരു രാഷ്ട്രീയ നേതാവായി അഭിനയിച്ചു.
കാസര്‍ഗോള്‍ഡ് ആയിരുന്നു മറ്റൊരു ചിത്രം. 'തണുപ്പ്' എന്നൊരു സിനിമ വരാനിരിക്കുന്നു. 'പാലും പഴവും' എന്ന ചിത്രത്തില്‍ വളരെ പക്വതയുള്ള എന്നാല്‍ ഒരു ഫാന്‍ ക്യാരക്ടറായി അഭിനയിച്ചിട്ടുണ്ട്. പേര് കൃഷ്ണകുമാര്‍.
ഈയടുത്ത് ദുല്‍ഖര്‍ സല്‍മാന്‍റെയൊപ്പം ഒരു ആഡ്ഫിലിം ചെയ്തിരുന്നു. അത് ഉടനെതന്നെ തീയേറ്ററുകളിലും ടെലിവിഷനിലും വരുന്നു. ദുല്‍ഖറും ഞാനും തമ്മിലുള്ള കോമ്പിനേഷന്‍ ആ പരസ്യത്തില്‍ വന്നത് 'അതുക്കും മേലെ....'
എന്നുപറയുന്നതുപോലെയുള്ള അനുഭവമായി. ആ ആഡ്ഫിലിം എനിക്ക് തോന്നുന്നത് ഒരു സിനിമ പോലെതന്നെ പ്രേക്ഷകര്‍ കാണുമെന്ന് എനിക്ക് തോന്നുന്നു.
അടുത്ത പ്രൊഡക്ഷന്‍ എന്ന രീതിയില്‍ പുതിയ പ്രോജക്ട്?
ഒന്നും ഫൈനലായിട്ടില്ല. അടുത്തുതന്നെയുണ്ടാകും. നല്ല കണ്ടന്‍റ് വേണമെന്ന് ഞാന്‍ ഉറപ്പിച്ചുപറയുന്നില്ല. അതിന്‍റെ കാത്തിരിപ്പിലാണ്.