ജിസ് ജോയ് സംവിധാനം ചെയ്ത് ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തലവൻ' എന്ന ചിത്രം ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനുമാണ് (ലണ്ടൻ) ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് ഇരുപത്തിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു -വാഴൂർ ജോസ്