NEWS

വിശക്കുമ്പോൾ രാധാസ് സോപ്പ് കഴിക്കുന്ന രം​ഗത്തെ കുറിച്ച് സംവിധായകൻ രാമസിംഹൻ

News

ബാംബു ബോയ്സിലെ ചില രം​ഗങ്ങളിൽ ആദിവാസികൾ വിശക്കുമ്പോൾ രാധാസ് സോപ്പ് കഴിക്കുന്നവരായും ദാഹിക്കുമ്പോൾ ടോയിലറ്റിലെ വെള്ളം കുടിക്കുന്നവരായും ചിത്രീകരിച്ചിരുന്നു.

ബാംബു ബോയ്സ് എന്ന സിനിമയിൽ ആദിവാസികൾ വിശക്കുമ്പോൾ രാധാസ് സോപ്പ് കഴിക്കുന്ന രം​ഗം ഉൾപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്ന് സംവിധായകൻ രാമസിംഹൻ. ട്വൻ്റിഫോർ ചാനലിന്റെ  ജനകീയ കോടതി എന്ന പരിപാടിയിലാണ് തന്റെ സിനിമയിലെ ചില രം​ഗങ്ങളെ കുറിച്ചുള്ള വിവാദത്തിൽ രാമസിംഹൻ നിലപാട് വ്യക്തമാക്കിയത്. 

ബാംബു ബോയ്സിലെ ചില രം​ഗങ്ങളിൽ ആദിവാസികൾ വിശക്കുമ്പോൾ രാധാസ് സോപ്പ് കഴിക്കുന്നവരായും ദാഹിക്കുമ്പോൾ ടോയിലറ്റിലെ വെള്ളം കുടിക്കുന്നവരായും ചിത്രീകരിച്ചിരുന്നു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഒരു സാങ്കൽപ്പിക കഥയാണെന്നും രാമസിംഹൻ പറഞ്ഞു. പുറം ലോകം കണ്ടിട്ടില്ലാത്ത ട്രൈബ്സിന്റെ ജീവിതമാണ് സിനിമയിൽ കാണിക്കുന്നത്. അതിൽ പണിയ, കുറുമ്പ, കുറിച്യ വിഭാ​ഗങ്ങളെയൊന്നുമല്ല കാണിച്ചതെന്നും ഒരു വിഭാ​ഗക്കാരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കി. 


LATEST VIDEOS

Top News