NEWS

ജയിലറിന്‍റെ കേരള റിലീസില്‍ പ്രതിസന്ധി

News

 

രജനീകാന്തിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. ചിത്രം ആഗസ്റ്റ് 10 നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ  ചിത്രത്തിലെ ‘വാ നു കാവാലയ്യ’  എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ദേശീയ തലത്തില്‍ തന്നെ ഇന്‍സ്റ്റാ റീല്‍സിലൂടെ പാട്ടിന്റെ ചുവടുകള്‍ വയറലാണ്. എന്നാല്‍ ഇതേ ദിവസം തന്നെ ജയിലര്‍ എന്ന പേരില്‍ ഒരു മലയാളം സിനിമയും റിലീസ് ചെയ്യുന്നത് ഏറെ പ്രതിസന്ധി സൃഷ്ട്ടിച്ചിരിക്കുകയാണ്.  ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ജയിലര്‍ സംവിധാനം ചെയ്യുന്നത് സക്കീര്‍ മഠത്തില്‍ ആണ്.ജയിലർ എന്ന പേര്‌ താനാണ്‌ ആദ്യം രജിസ്‌റ്റർ ചെയ്‌തതെന്ന്‌ തമിഴ്‌ സിനിമാപ്രവർത്തകരെ വക്കീൽനോട്ടീസ്‌ മുഖാന്തിരം സക്കീര്‍ അറിയിച്ചിരുന്നു. എന്നിട്ടും തമിഴ് സിനിമയുടെ സംവിധായകനും നിര്‍മ്മാതാക്കളും പേര് മാറ്റാന്‍ തയ്യാര്‍ അല്ലെന്നാണ് അറിയാന്‍ കഴിയുന്നത്.കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ 2021 ആഗസ്‌ത്‌ 13ന്‌ രജിസ്റ്റർ ചെയ്‌ത്‌ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്‌തിരുന്നു. അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് രജനി ചിത്രത്തിന്‍റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനോജ്‌ കെ ജയൻ, ഉണ്ണിരാജ, ബിനു അടിമാലി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന  ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്  5 കോടി രൂപയാണ്. 

 രജനികാന്തിന്റെ ജയിലർ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പേര് ജയിലർ എന്ന് മാറ്റുന്നതിൽ നിന്ന് രജനികാന്ത് നിർമ്മാതാക്കൾ പിന്നോട്ട് പോയിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തമിഴ് ചിത്രം 'ജയിലർ' നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സ് ആണ്, ഒരു കോർപ്പറേറ്റ് കമ്പനി നിർമ്മിക്കുന്ന ചിത്രം മാറ്റാൻ കഴിയില്ലെന്ന് പ്രൊഡക്ഷൻ ഹൗസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ശീർഷകം ഒരുപാട് നിയമപ്രശ്നങ്ങൾ ഉണ്ടാക്കും.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ' എന്ന ചിത്രത്തിൽ രജനികാന്ത്, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ, മോഹൻലാൽ, ടൈഗർ ഷ്റോഫ്, ശിവ രാജ്കുമാർ, സുനിൽ, എന്നിവരും അഭിനയിക്കുന്നു.
യോഗി ബാബു തുടങ്ങിയവർ ഉൾപ്പെടുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്, ചിത്രം ഓഗസ്റ്റ് 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.


LATEST VIDEOS

Top News