NEWS

ഇളയരാജയുടെ ബയോപിക് ഒരുക്കുന്ന സംവിധായകനെതിരെ ഉയർന്നിരിക്കുന്ന വിമർശനങ്ങൾ...

News

ഇന്ത്യൻ സംഗീത ലോകത്തെ മാത്രമല്ല ലോക സംഗീത ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന തരത്തിൽ ആയിരത്തിലധികം സിനിമകൾക്കും, പതിനായിരക്കണക്കിന് പാട്ടുകൾക്കും സംഗീതം നൽകിയ സംഗീത സംവിധായകനാണ് 'ഇസൈജ്ഞാനി' ഇളയരാജ. സിനിമയിൽ വിസ്മയം തീർത്ത ഒരുപാട്  കലാകാരന്മാരുടെ ജീവചരിത്രം സിനിമയായി പുറത്തുവന്നിട്ടുണ്ട്. അതുപോലെ ഇളയരാജയുടെ ജീവചരിത്രവും 'ഇളയരാജ'  എന്ന പേരിൽത്തന്നെ സിനിമയാകാൻ പോകുകയാണ്. ഇത്  അദ്ദേഹത്തിൻ്റെ ആരാധകർക്ക് മാത്രമല്ല, അദ്ദേഹത്തിൻ്റെ സംഗീതം ആസ്വദിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ടതായ ഒരു കാര്യമാണ്. ഈ സിനിമയിൽ ഇളയരാജയായി അഭിനയിക്കുന്നത് ധനുഷ് ആണെന്നുള്ള വിവരം മുൻപ് നാനയിൽ നൽകിയിരുന്നു. എന്നാൽ ഈ ചിത്രം സംവിധാനം ചെയ്യുന്നതാരെന്നുള്ള വിവരം അപ്പോൾ നൽകിയിരുന്നില്ല. ഈയിടെ നടന്ന ചിത്രത്തിന്റെ പൂജയിലാണ് ഇളയരാജയുടെ ബയോപിക് സംവിധാനം  ചെയ്യുന്നത് അരുൺ മധേശ്വരൻ ആണെന്നുള്ള ഔദ്യോഗിക വിവരം പുറത്തുവന്നത്. കീർത്തി സുരേഷ് നായികയായി വന്ന 'ചാണി കായിധം', വസന്ത് രവി നായകനായ 'റോക്കി' ഈയിടെ പുറത്തുവന്ന ധനുഷ് ചിത്രമായ 'ക്യാപ്റ്റൻ മില്ലർ' തുടങ്ങിയ ചിത്രങ്ങളുടെ  സംവിധായകനാണ് അരുൺ മധേശ്വരൻ.  ഇദ്ദേഹം ചെയ്ത ഈ മൂന്ന് ചിത്രങ്ങളും ചോര ചീറ്റുന്ന, വയലൻസ് രംഗങ്ങൾ നിറഞ്ഞ ചിത്രങ്ങളായിരുന്നു. ഇങ്ങിനെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത ഒരാളെക്കൊണ്ട് എന്നും സംഗീതം കൊണ്ട് നമ്മളെ ഇളക്കിമറിച്ച ഇളയരാജയുടെ ബയോപിക് സംവിധാനം ചെയ്യാൻ സാധിക്കുമോ എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ  കോളിവുഡിൽ ഉയർന്നിരിക്കുന്നതും, ചർച്ചയായിരിക്കുന്നതും.   

ഇളയരാജയുടെ കടുത്ത ആരാധകനായ ധനുഷ് ഇളയരാജയുടെ വേഷം ചെയ്യുന്നതിനെ കുറിച്ച് ആരും വിമർശിച്ചിട്ടില്ല. എന്നാൽ അരുൺ മധേശ്വരൻ ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവിധ അഭിപ്രായങ്ങളും, വിമർശനങ്ങളുമാണ് പ്രചരിച്ച്‌ വരുന്നത്. പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംബന്ധപെട്ടും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനെല്ലാം മറുപടി തരുന്ന തരത്തിൽ  അരുൺ മാധേശ്വരൻ  'ഇളയരാജ’ ബയോപിക് ഒരുക്കും എന്ന് പ്രതീക്ഷിക്കാം!


LATEST VIDEOS

Top News