NEWS

ധനുഷ് - ശേഖർ കമ്മൂല ചിത്രം #D51; നായികയായി രശ്‌മിക മന്ദാന എത്തുന്നു

News

ധനുഷ് - ശേഖർ കമ്മൂല ചിത്രം #D51 കുറച്ച് നാളുകൾക്ക് മുൻപാണ് അന്നൗൻസ് ചെയ്‌തത്‌. നാഷണൽ അവാർഡ് നേടിയ ധനുഷും നാഷണൽ അവാർഡ് നേടിയ ശേഖർ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയാണ്. ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുനിൽ നാരങ്ങും പുഷ്‌കർ രാം മോഹൻ റാവുവും അമിഗോസ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൽ രശ്‌മിക മന്ദാന നായികയായി എത്തുന്നു. ശേഖർ കമ്മൂല , ധനുഷ് എന്നിവരുമായി ഇത് ആദ്യമായിട്ടാണ് രശ്‌മിക വർക്ക് ചെയ്യുന്നത്. ധനുഷിനായി ഇതുവരെ കനത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ശേഖർ കമ്മൂല അവതരിപ്പിക്കുന്നത്. ഒരുപാട് പ്രശസ്തരായ മറ്റ് താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വിടും. പി ആർ ഒ - ശബരി


LATEST VIDEOS

Top News