NEWS

ബ്ലോക്ക് ബസ്റ്റർ ചിത്രം മഹാരാജയുടെ വിജയത്തിൽ ടീമിനെ അഭിനന്ദിച്ച് ദളപതി

News

തിയേറ്ററിലും ഓ റ്റി റ്റി പ്ലാറ്റ്ഫോമിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും  പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്ന വിജയ് സേതുപതിയുടെ അൻപതാമത് ചിത്രം മഹാരാജായുടെ വിജയത്തെ അഭിനന്ദിച്ച്‌ ദളപതി വിജയ്.  ചിത്രത്തിന്റെ സംവിധായകൻ നിഥിലൻ സ്വാമിനാഥനും പ്രൊഡ്യൂസർമാരിൽ ഒരാളായ സുധൻ സുന്ദരവും ആണ് വിജയുമായി കൂടിക്കാഴ്ച നടത്തിയത്.
ദളപതിയെ കണ്ട കാര്യം നിഥിലൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവെച്ചത്. നിധിലന്റെ കുറിപ്പ് ഇപ്രകാരമാണ് "ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മഹാരാജയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഒരു അംഗീകാരമായാണ് കാണുന്നത്. താങ്കളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി". 

ജൂൺ 14ന് റിലീസിനെത്തിയ മഹാരാജ 100 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ നേടിയത്. നെറ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് മഹാരാജാ.അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.പി ആർ ഓ പ്രതീഷ് ശേഖർ.


LATEST VIDEOS

Top News