NEWS

ക്രൈം ത്രില്ലറുമായി വിദ്യ മുകുന്ദൻ.

News

മലയാള സിനിമയിൽ ആദ്യമായി ഒരു വനിതാ സംവിധാനം ചെയ്ത  ക്രൈം ത്രില്ലർ ചിത്രമായ "ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് ". 

എല്ലാ അർത്ഥത്തിലും കൗതുകമുണർത്തി,
ചലച്ചിത്രാനുഭവത്തിന്റെ വേറിട്ട കാഴ്ചകുമായി പ്രേക്ഷകരുടെ മുന്നിലെത്തിയ "ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് " 
വെള്ളിത്തിരയിൽ എത്തിയപ്പോൾ ചിത്രത്തിന്റെ സംവിധായികയായ
വിദ്യാ മുകുന്ദൻ ഏറേ സന്തോഷത്തിലാണ്.
" കഷ്ടപ്പാടിന്റെയും അലച്ചിലും കളുടെയും ദിനങ്ങൾ, സാഫല്യത്തിന്റെ മധുര ഓർമ്മകളായി മാറിയതിൽ എല്ലാവരോടും നന്ദി പറയുന്നു." വിദ്യാ മുകുന്ദന്റെ വാക്കുകൾ.
ഒരു വനിതയുടെ ആദ്യ സംവിധാന സംരംഭമെന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ വളരെ മനോഹരമായിട്ടാണ്  വിദ്യാ മുകുന്ദൻ തന്റെ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്.
വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന
 " ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് " എന്ന സിനിമയിൽ രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം  കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
"വളരെ ചെറിയ ബഡ്ജറ്റിൽ, താരങ്ങളില്ലാതെ, കൂടുതൽ പുതുമുഖങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്,  ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചെയ്ത ഒരു ചെറിയ സിനിമ, മടുപ്പുണ്ടാക്കാത്ത വിധത്തൽ  കാഴ്ചക്കാരിലേയ്ക്കെത്തിക്കുക എന്നേ ആഗ്രഹിച്ചുള്ളൂ "വിദ്യ മുകുന്ദൻ പറഞ്ഞു.
എഴുത്തുക്കാരി കൂടിയായ വിദ്യ മുകുന്ദൻ 2020-ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ നിന്നും " മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ചരിത്രം"എന്ന വിഷയത്തിൽ ഫെല്ലോഷിപ്പ് ,പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫണ്ടമെന്റൽസ് ഇൻ ഫിലിം ഡയറഷനിൽ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവ കരസ്ഥമാക്കിട്ടുണ്ട്. 
" നിറം മറന്ന് ശലഭം","സമ്മോഹനം" എന്നീ മ്യൂസിക്ക് ആൽബങ്ങൾ, ഷോർട്ട് ഫിലിമായ " Reassure "എന്നിവയുടെ തിരക്കഥയും സംവിധാനവും വിദ്യ മുകുന്ദൻ നിർവ്വഹിച്ചിട്ടുണ്ട്.
"ഞാനറിയാതെ "എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിൽ ആദ്യമായി ഗവൺമെന്റ് സ്കൂളുകൾക്ക് ജൻഡർ ന്യൂട്രൽ യൂണിഫോം ഡിസൈൻ ചെയ്തു. പരസ്യ ചിത്രങ്ങൾക്കും,ടി വി പ്രോഗ്രാമുകൾക്കും കോസ്റ്റ്യൂം ചെയ്തത് കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് സ്റ്റൈലിസ്റ്റായും   ഉണ്ടായിരുന്നു വിദ്യാ മുകുന്ദൻ.
നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ  നിർവഹിക്കുന്നു. എഡിറ്റിംഗ്-റിഞ്ചു ആർ വി.
ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ  വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു.രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ് ഗായകർ.പശ്ചാത്തലസംഗീതം- വിനീഷ് മണി.
മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത കേരളാ -കർണാടക വനാതിർത്തിയിലുള്ള ഒരു ഗ്രാമവും അവിടുത്തെ കൊടും കാടും പുഴകളും ഉൾപ്പെടെ അതിമനോഹരമായ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ, ദൃശ്യപരമായി മാത്രമല്ല ഇതുവരെ പറയാത്ത ഒരു കഥയും ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ചേർന്ന് ആദ്യവസാനം പ്രേക്ഷകരെ ആവേശഭരിതരാക്കും.
" സ്വകാര്യത ഓരോ വ്യക്തികളുടെയും അവകാശമാണെന്നും അതിനെ ഏതു ബന്ധത്തിലാണെങ്കിലും മാനിക്കേണ്ടതാണെന്നുള്ള സന്ദേശം ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട് "
വിദ്യാ മുകുന്ദൻ പറഞ്ഞു.
കണ്ണൂർ സ്വദേശിയാണ് വിദ്യ.ഭർത്താവ് എം മുകുന്ദൻ.സൂര്യ നാരായൺ,ദേവനന്ദ എന്നിവരാണ് മക്കൾ.


       എ എസ് ദിനേശ്.


LATEST VIDEOS

Latest