'ഹൃദയം', 'ജയ ജയ ജയ ഹേ' തുടങ്ങിയ ചില മലയാള സിനിമകൾ മൂലം ആരാധകരുടെ ശ്രദ്ധ നേടിയ നടിയാണ് ദർശന രാജേന്ദ്രൻ. 'മൂന്നേ മൂന്ന് വാർത്തൈ', 'കവൻ', 'ഇരുമ്പുതിരൈ' തുടങ്ങിയ ചില തമിഴ് സിനിമകളിലും ചെറിയ കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ദർശന രാജേന്ദ്രൻ അടുത്ത് തെലുങ്കു സിനിമയിലും അരങ്ങേറ്റം കുറിക്കുവാനിനിരിക്കുകയാണ്. 'പരത' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുഖേനയാണ് ദർശനയുടെ തെലുങ്ക് അരങ്ങേറ്റം. ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ ഖന്ദ്രേകുലയാണ്. ഈ ചിത്രത്തിൽ മറ്റൊരു മലയാളി താരമായ അനുപമ പരമേശ്വരനും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കി വരുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡൽഹി, ഹിമാചൽ, ഹൈദരാബാദ് എന്നിവയുൾപ്പെടെ വിവിധ ലൊക്കേഷനുകളിൽ നടക്കുമത്രേ