NEWS

ദർശന രാജേന്ദ്രൻ തെലുങ്ക്‌ സിനിമയിലേക്ക്‌

News

'ഹൃദയം', 'ജയ ജയ ജയഹേ' എന്നീ ചിത്രങ്ങൾ മുഖേന മലയാള സിനിമാ ആരാധകരുടെ ഹൃദയങ്ങളിൽ   വലിയതായി ഇടം നേടിയ  മലയാളി താരമാണ് ദർശന രാജേന്ദ്രൻ! തമിഴ് സിനിമാ സംവിധായിക മധുമിതയുടെ ‘മൂന്നേ മൂന്ന് വാർത്തൈ’ എന്ന ചിത്രം മുഖേനയാണ്  ദർശനരാജേന്ദ്രന്റെ സിനിമാ പ്രവേശനം. അതിനുശേഷം 'കവൻ', 'ഇരുമ്പുത്തിരൈ' തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനയിച്ചാലും ദർശന രാജേന്ദ്രന് വളരെയധികം പ്രശസ്തിയും, അംഗീകാരവും  നേടിത്തന്നത് 'ഹൃദയം', 'ജയ ജയ ജയഹേ' എന്നീ മലയാള ചിത്രങ്ങളായിരുന്നു. ഇങ്ങിനെ മലയാളത്തിലും, തമിഴിലുമായി സിനിമകളിൽ അഭിനയിച്ചുവരുന്ന ദർശന രാജേന്ദ്രൻ അടുത്ത്  തെലുങ്കു സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ്. പ്രവീൺ ഖന്ദ്രേകുല എന്ന സംവിധായകൻ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത  ചിത്രത്തിലേക്കാണ് ദർശന രാജേന്ദ്രനെ രണ്ടു നായകികളിൽ ഒരാളായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണു ലഭിച്ചിരിക്കുന്ന വിവരം. മലയാളി താരമായ അനുപമ പരമേശ്വരനാണ് ചിത്രത്തിലെ മറ്റൊരു നായികയായി അഭിനയിക്കുന്നത്.   ചിത്രം നായിക കേന്ദ്രീകൃതമായ കഥയായാണ് ഒരുങ്ങുന്നത് എന്ന് പറയപ്പെടുന്നുണ്ട്.  ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അപ്ഡേറ്റ് അടുത്തുതന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്!


LATEST VIDEOS

Top News