NEWS

ധ്രുവ് വിക്രമിൻ്റെ നായികയായി ദർശനാ രാജേന്ദ്രൻ...

News

തമിഴിൽ 'പരിയേറും പെരുമാൾ',  'കർണൻ', 'മാമ്മന്നൻ' തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് മാരി സെൽവരാജ്. ഇദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രം   'വാഴൈ'യാണ്.  ഈ ചിത്രത്തിന് ശേഷം 'ചിയാൻ' വിക്രമിൻ്റെ മകൻ ധ്രുവ് വിക്രമിനെ നായകനാക്കിയാണ് മാരി സെൽവരാജ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വിവരം മുൻപ് നൽകിയിരുന്നു.  കബഡി കളിയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിനായി ധ്രുവ് വിക്രം കഴിഞ്ഞ കുറച്ച് മാസങ്ങളായി കബഡി പരിശീലിച്ചുവരികയാണ്. ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം മാർച്ച് 15-ന് തമിഴ്നാട്ടിലുള്ള തൂത്തുക്കുടിയിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ധ്രുവ് വിക്രമിന്റെ കൂടെ നായികയായി അഭിനയിക്കുന്നത് മലയാളി താരമായ ദർശന രാജേന്ദ്രനാണ് എന്നുള്ള വിവരം ലഭിച്ചിരിക്കുന്നത്. 'ഹൃദയം',  'ജയ ജയ ജയഹോ' തുടങ്ങിയ മലയാള സിനിമകൾ മൂലം പ്രശസ്തയായ ദർശന ഇതിനു മുൻപ് 'കവൻ', 'ഇരുമ്പുതിരൈ' തുടങ്ങി ചില തമിഴ് സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ തമിഴിൽ നായികയായി അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. ഈ ചിത്രത്തിൽ അഭിനയിക്കാനിരിക്കുന്ന മറ്റുള്ള താരങ്ങൾ,  സാങ്കേതിക പ്രവർത്തകർ കുറിച്ചുള്ള വിവരങ്ങൾ ഉടനെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News