നാനി, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍(തെലുങ്ക്) ചിത്രമാണ് ദസറ. ശ്രീകാന്ത് ഒഡേലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന താരമായി എത്തുന്നുണ്ട്.
ചിന്ന തമ്പി എന്ന കഥാപാത്രമായാണ് ഷൈന്‍ ചിത്രത്തിലെത്തുന്നത്. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ധരണി എന്ന നായകകഥാപാത്രമായി നാനി എത്തുമ്പോള്‍ വെണ്ണേലയായി കീര്‍ത്തി സുരേഷ് എത്തുന്നു. സറീന വഹാബ്, സമുദ്രക്കനി, സായികുമാര്‍, ഷംന കാസിം എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
നവീന്‍ നൂലി ചിത്രസംയോജനവും സത്യന്‍ സൂര്യന്‍ ഐഎസ് സി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീകാന്ത് ഒഡേല തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മ്മിച്ചത്.