ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം രൂക്ഷ വിമർശവുമായി രംഗത്ത് വന്നിരിക്കുന്നത്
ഷാരൂഖ് ഖാന്‍ നായകനായ ‘ പഠാന്‍ ‘ ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന പുതിയ ചിത്രം ‘ഫൈറ്ററിനായാണ് ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രത്തിൽ ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെ ഹൃത്വിക് റോഷനും സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായി ദീപികയും എത്തുന്നു. 2023 ജനുവരി 25-ന് ഫൈറ്റര്‍ തിയേറ്ററുകളിലെത്തുക.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടത്. ഇതിനോടകം തന്നെ 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് 24 മില്യണ്‍ വ്യൂവാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ടീസറില്‍ നായികാനായകന്മാരുടെ ഒരു ഇന്റിമേറ്റ് രംഗമുണ്ട്. ഈ രംഗത്തിന്റെ പേരില്‍ ഒരു വിഭാഗം ദീപിക പദുക്കോണിനെതിരേയും ഹൃത്വിക് റോഷനെതിരേയും രംഗത്ത് വന്നിരിക്കുകയാണ്.
ഇതില്‍ ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം രൂക്ഷ വിമർശവുമായി രംഗത്ത് വന്നിരിക്കുന്നത്. വ്യോമസേനയെ അപമാനിച്ചുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇതുപോലുള്ള രംഗത്തില്‍ അഭിനയിക്കാന്‍ ഹൃത്വിക്കിനും നാണമില്ലേ എന്ന തരത്തില്‍ ആക്ഷേപിക്കുന്നവരുണ്ട്
സമാനമായി പഠാനിലെ ഗാനം പുറത്തിറങ്ങിയപ്പോള്‍ ദീപികയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി ചിലര്‍ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ഒരു ഗാനത്തിൽ ദീപികയുടെ കാവി ബിക്കിനിയുടെ നിറമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ചിത്രം ബഹിഷ്കരണം എന്നുവരെ വിമർശനങ്ങൾ ഉയർന്നിരുന്നു.