NEWS

സിമ്പുവിന് നായികയാകാൻ ദീപികാ പദുകോൺ

News

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സിമ്പു അഭിനയിച്ചു അവസാനമായി പുറത്തുവന്ന ചിത്രം 'പത്ത് തല'യാണ്. ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി എന്നാണു കോളിവുഡിൽ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ! ഈ ചിത്രത്തിനെ തുടർന്ന് കമൽഹാസന്റെ രാജ്കമൽ ഫിലിംസ് നിർമ്മിക്കുന്ന ബ്രമ്മാണ്ട ചിത്രത്തിലാണ് സിമ്പു അഭിനയിക്കുന്നത് എന്നും ഈ ചിത്രം സംവിധാനം ചെയ്യുന്നത് ദേശിംഗു പെരിയസാമിയാണെന്നുമുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. ദുൽഖർ സൽമാൻ നായകനായ 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രത്തിന്      ശേഷം  ദേശിംഗു പെരിയസാമി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ഇത്  ചിമ്പുവിന്റെ 48-ാമത്തെ ചിത്രം കൂടിയാണ്. ഈ ചിത്രത്തിൽ കമൽഹാസനും അതിഥി വേഷത്തിൽ എത്തുമെന്നുള്ള സൂചനയുണ്ട്. ദേശിംഗു പെരിയസാമി രജനികാന്തിന് വേണ്ടി സൃഷ്ടിച്ച കഥയിലാണ്    ഇപ്പോൾ സിമ്പു അഭിനയിക്കാൻ പോകുന്നത്. 

ഈ ചിത്രത്തിലേക്കുള്ള മറ്റു  അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരെയും തിരഞ്ഞെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ദേശിംഗു പെരിയസാമി! അതിന്റെ ഭാഗമായി ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് നടി ദീപികാ പദുകോനയെ സിമ്പുവിന് നായികയാക്കാനുള്ള ചർച്ചകൾ നടന്നു വരികയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിൽ വരുന്ന നായകി കഥാപാത്രത്തിന് ദീപികാ പദുകോൺ വളരെയധികം അനുയോജ്യമായിരിക്കുമത്രെ! അതിനാലാണത്രെ  ഈ ശ്രമം നടന്നു വരുന്നത്! ഷാരൂഖാനൊപ്പം ദീപിക പദുക്കോൻ അഭിനയിച്ചു ഈയിടെ പുറത്തുവന്ന 'പത്താൻ' എന്ന ഹിന്ദി ചിത്രം വൻ വിജയമായതിനെ തുടർന്ന് ദീപികാ പദുക്കോൻ തന്റെ പ്രതിഫലം നിരവധി ഉയർത്തിയതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു തമിഴ് സിനിമയിൽ സിമ്പുവിനൊപ്പം ദീപിക പദുക്കോൺ അഭിനയിക്കുവാൻ സമ്മതിക്കുമോ, അങ്ങിനെ സമ്മതിക്കുകയാണെങ്കിൽ ദീപികാ എത്ര കോടികൾ വരെ പ്രതിഫലം ചോദിക്കും എന്നുള്ള വിവരം അറിയുവാൻ കാത്തിരിക്കുകയാണ് തമിഴ് സിനിമാ ആരാധകർ! ഇതിന് മുൻപ് രജനികാന്തിന്റെ 'കോച്ചടയാൻ' എന്ന ചിത്രമാണ് ദീപികാ അഭിനയിച്ച ഒരേ ഒരു തമിഴ് ചിത്രം!


LATEST VIDEOS

Top News