NEWS

അല്ലു അർജുൻ നായകനായി, അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ...

News

പ്രഭാസിന്റെ പുതിയ ചിത്രമായ 'സ്പിരിറ്റി'ൽ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ പിന്മാറി എന്നുള്ള വാർത്ത ഇന്നലെ നൽകിയിരുന്നു. ഇതിനെ തുടർന്ന് അറ്റ്‌ലി സംവിധാനം ചെയ്യുന്ന, അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ ദീപിക പദുക്കോണിനെ അഭിനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

'സൺ പിക്‌ചേഴ്‌സ്' ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ 5 നായികമാരുണ്ടെന്നാണ് പറയപ്പെടുന്നത്.  അതിൽ രണ്ട് നായകിമാരായി മൃണാൽ താക്കൂർ, ജാൻവി കപൂർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതിന് പിന്നാലെയാണ് ഇപ്പോൾ ദീപിക പദുക്കോണിനെയും ഒരു പ്രധാന വേഷം അവതരിപ്പിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നു എന്നും, അതുസംബന്ധമായുള്ള കരാറിൽ ദീപിക ഒപ്പിട്ടു എന്നുമുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 

മറ്റുള്ള താരങ്ങളുടെ  തിരഞ്ഞെടുപ്പിന് ശേഷം സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.  ഒരുപാട് ഹോളിവുഡ് ടെക്നീഷ്യൻമാരും  ഈ ചിത്രത്തിൽ പ്രവർത്തിക്കാനിരിക്കുകയാണെന്നും, ഇന്ത്യൻ സിനിമയിൽ ഇതുവരെ പുറത്തുവരാത്ത തരത്തിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നുണ്ട്. അറ്റ്‌ലി ഇതിന് മുൻപ് സംവിധാനം ചെയ്ത 'ജവാൻ' എന്ന ഹിന്ദി ചിത്രത്തിലും ദീപിക പദുക്കോൺ ഒരുപ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.


LATEST VIDEOS

Latest