സ്വന്തം പേര്?
ദീപ്തി സതി.
ആദ്യസിനിമ?
നീന
തുടർന്ന് അഭിനയിച്ച സിനിമകൾ?
പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിംഗ് ലൈസൻസ്, ഗോൾഡ്, ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട്.
ഏറ്റവും പുതിയ സിനിമ ഏതാണ്?
താൻ ആരാ? Who are you...?)
ആ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്?
വളരെ മോഡേണായ ഗ്ലാമറസ് റോളാണ്. എന്നാൽ, ഇമോഷൻസിനും ഒരുപാട് പ്രാധാന്യമുണ്ട്. ഈ സിനിമയിൽ ഒരു കോമഡി സബ്ജക്ടാണ് പറയുന്നത്. ഔട്ട് ആന്റ് ഔട്ട് കോമഡി. ഞാനിതുവരെയും ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. അതിന്റെ സിറ്റ്വേഷൻസ് വളരെ ഇന്ററസ്റ്റിംഗാണ്. ചലഞ്ചിംഗായിട്ടുള്ള ഒരു ക്യാരക്ടറാണ്. എന്തായാലും ഇതെനിക്ക് ഡിഫറന്റ് എക്‌സ്പീരിയെൻസ്.. ഫൺ എക്‌സ്പീരിയെൻസാണ്.
വേറെ ഏതാണ് പുതിയ പ്രോജക്ടുകൾ?
ഞാനിപ്പോൾ ഹിന്ദിയിൽ ഒരു വൈബ് സീരീസ് ചെയ്തുകൊണ്ടിരിക്കുന്നു.
മലയാളം സിനിമ?
മലയാളത്തിൽ വെറൈറ്റിയായിട്ടുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ ഒരു മലയാളം പ്രോജക്ട് സംസാരിക്കാനുണ്ട്. പക്ഷേ, അത് ഫിക്‌സ് ചെയ്തിട്ടില്ല.
മലയാള സിനിമയ്ക്കുതന്നെയാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. പൃഥ്വിരാജിന്റെയൊപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചു. ഇനി മോഹൻലാൽ സാറിനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം.
നീന സിനിമയിലെ നീന എന്ന കഥാപാത്രം പ്രേക്ഷകർ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ട്. അല്ലേ?
ഷുവർ... എന്നെ കാണുമ്പോൾ മിക്കവരും നീന.. നീന എന്ന് തന്നെയാണ് വിളിക്കുന്നതും. അതുകേൾക്കുമ്പോൾ സന്തോഷമുണ്ട്.
ആരാണ് ഹീറോ...?
സിനിമയിൽ സ്റ്റോറിയാണ്. മെയിൻ ഹീറോ കോൺസപ്റ്റ് നല്ലതാണെങ്കിൽ പ്രേക്ഷകർ തീർച്ചയായും അത് സ്വീകരിക്കുകയും ചെയ്യും.
നീനയ്ക്കുശേഷം ശ്രദ്ധേയമായ ഒരു റോൾ?
അത് കിട്ടിയില്ല എന്നുതന്നെ പറയേണ്ടി വരും. എല്ലാ ആർട്ടിസ്റ്റുകൾക്കും കാണുമല്ലോ ഡിഫറന്റായിട്ടുള്ള ക്യാരക്ടർ ചെയ്യണമെന്ന്. ഞാനും അത് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് എപ്പോഴും മോഡേൺ കഥാപാത്രങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു നാടൻ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നത് വലിയ ഒരാഗ്രഹമാണ്.
ജന്മസ്ഥലം മുംബയ്‌യാണ് അല്ലേ? ഇപ്പോൾ സ്ഥിരതാമസം എവിടെയാണ്?
മുംബയ്‌യാണ് ജന്മസ്ഥലം. പഠിച്ചതും വളർന്നതും അവിടെയാണ്. അച്ഛൻ നോർത്ത് ഇന്ത്യക്കാരനാണ്. അമ്മ കൊച്ചിക്കാരിയായ മലയാളിയും. എനിക്കിപ്പോൾ മുംബയ്‌യിലും ഒരു വീടുണ്ട്, എറണാകുളത്തും വീടുണ്ട്. സിനിമയുടെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ രണ്ടിടങ്ങളിലുമായിട്ടാണ് സ്ഥിരതാമസം.