രവീന്ദ്രജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'കിറ്റ് ക്യാറ്റ്' എന്ന ചിത്രത്തില്‍ ആദരണീയനായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും അഭിനയിക്കുന്നു. ഒരു സ്ക്കൂളിന്‍റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ പറയുന്നത്. പ്രിന്‍സിപ്പല്‍ ഇന്ദുടീച്ചര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉര്‍വശിയാണ്. ഉര്‍വശിക്കൊപ്പം പുതുമുഖ നായികയായി എത്തുന്നത് പ്രശസ്ത നടി കല്‍പ്പനയുടെ മകളായ ശ്രീസംഖ്യയാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഈ ചിത്രത്തില്‍ സ്ക്കൂളിന്‍റെ വൈസ് പ്രിന്‍സിപ്പലായിട്ടാണ് അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ലൈന്‍ പ്രൊഡ്യൂസറായ ബിന്‍സി അടൂരുമായുള്ള സൗഹൃദം കൊണ്ടാണ് ഇദ്ദേഹം ഈ കഥാപാത്രമാകാന്‍ എത്തിയത്. ഇതിനുമുമ്പും ചിറ്റയം ഗോപകുമാര്‍ ഒന്നുരണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ബിന്‍സി അടൂര്‍ പറഞ്ഞു. ഫോട്ടോ: സിനു കാക്കൂര്‍