മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദേവനന്ദ. ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ദേവനന്ദയ്ക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ് . ഒരുപക്ഷേ ദേവനന്ദ എന്ന് പറയുന്നതിനേക്കാൾ കൂടുതൽ കല്ലു എന്ന് പറഞ്ഞാൽ ആയിരിക്കും താരത്തെ ഓർമ്മിക്കുക. ഇപ്പൊഴിതാ സിനിമയിൽ തന്നെ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിച്ച വില്ലന് അങ്ങോട്ട് ഓടിച്ചെന്ന സർപ്രൈസ് നൽകി കുട്ടിത്താരം.കൊച്ചി വിമാനത്താവളത്തിൽ ഫ്ലൈറ്റിനായി കാത്തിരിക്കുന്നതിനിടെയാണ് മാളികപ്പുറം സിനിമയിലെ ക്രൂരനായ മഹിയെന്ന വില്ലൻ കഥാപാത്രം ചെയ്യിതാ സമ്പത്ത് റാമിനരികിലേക്ക് അപ്രതീക്ഷിതമായി ദേവനന്ദ ഓടിവന്നത്. ആദ്യം ഒന്നു വിസ്‌മയിച്ചു. പിന്നീട് ദേവനന്ദയെ തിരിച്ചറിഞ്ഞ സമ്പത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചത്. വിഡിയോയ്‌ക്ക് താഴെ സമ്പത്തും കമന്റ് ചെയ്‌തിട്ടുണ്ട്. നന്ദി കല്ലു, നിന്നെ കണ്ടെതിൽ വളരെ സന്തോഷം, എല്ലാ നന്മകളും നേരുന്നു എന്നായിരുന്നു സമ്പത്ത് പറഞ്ഞത്. വിഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്.