NEWS

"വിവാഹ ജീവിതം എനിക്ക് പറഞ്ഞിട്ടില്ല.. രണ്ടാം വിവാഹത്തിലും പരാജയപ്പെട്ടു... ഒരാൾക്ക് ഒരാൾ മതി..ഒരുത്തിക്കൊരുവൻ ഒരുവനൊരുത്തി എന്ന ആശയങ്ങൾക്കൊക്കെ അതിൻ്റെ ഗുണങ്ങൾ ഉണ്ട്.."

News

മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ് മേതിൽ ദേവികയെ. നർത്തകിയായ ദേവികയെ മുകേഷ് വിവാഹം ചെയ്തപ്പോഴാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്നാൽ വിവാഹം ചെയ്തു കുറച്ചു നാളുകൾക്കു ശേഷം ഇവർ വേർപിരിയുകയും ചെയ്തു. ഇപ്പോഴിതാ തൻ്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുകയാണ് ദേവിക.

വിവാഹ ജീവിതം എനിക്ക് പറഞ്ഞിട്ടില്ല എന്നാണ് ദേവിക പറയുന്നത്. ബന്ധങ്ങളെ കുറിച്ച് പറയാൻ ഞാൻ അർഹയല്ല കാരണം ഞാൻ അതിൽ പരാജയപ്പെട്ട ഒരാളാണ്. ഒരു തവണ മാത്രമല്ല രണ്ടാം തവണയും ഞാൻ വിവാഹം ചെയ്തു എന്നാൽ ആ ബന്ധവും തകർന്നു. ഒരു വ്യക്തി രണ്ട് തവണ വിവാഹം ചെയ്യുക എന്നത് രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. വിവാഹം രണ്ട് വ്യക്തികളുടെ ജീവിതമാണ്. ഒരു സ്ത്രീ അവളെ തന്നെ പൂർണ്ണമായി നൽകും.

ഒരു ജന്മത്തിൽ തന്നെ രണ്ട് വിവാഹം ചെയ്യുമ്പോൾ അത് കൈകാര്യം ചെയ്യാൻ ആവാതെ വരുമെന്നും എനിക്ക് അതുകൊണ്ടുതന്നെ അത് വലിയ ആഘാതം ആയിരുന്നു എന്നും ദേവിക പറയുന്നു. എന്നാൽ ഇപ്പോൾ ദേവിക ചിന്തിക്കുന്നത് ഒരാൾക്ക് ഒരാൾ മതിയെന്നാണ്. പഴയ ചിന്തകളാണ് നല്ലതെന്നും സാഹിത്യങ്ങളിൽ ഒക്കെ പറയുന്നതുപോലെ ഒരുത്തിക്കൊരുവൻ ഒരുവനൊരുത്തി എന്ന ആശയങ്ങൾക്കൊക്കെ അതിൻ്റെ ഗുണങ്ങൾ ഉണ്ടെന്നും പറഞ്ഞു.

ജീവിതത്തിൻ്റെ ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾക്ക് അകലാൻ സാധിക്കില്ല. എന്നാൽ അകലം പാലിക്കാൻ ആകണമെന്നും അങ്ങനെ കഴിയാത്തതുകൊണ്ടാണ് നമ്മളെ പൂർണ്ണമായും പാർട്ണർക്ക് നൽകുന്നതും എന്നാണ് ദേവിക പറഞ്ഞത്. ഗൂഗിളിൽ ദേവികയെ കുറിച്ച് സെർച്ച് ചെയ്യുമ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വരുന്നത്. പല യൂണിവേഴ്സിറ്റിയിലും ക്ലാസെടുക്കുന്നതിനുവേണ്ടി അവർ തന്നെക്കുറിച്ച് അറിയുന്നതിന് ഗൂഗിളിൽ നോക്കുമ്പോൾ ഈ വിവാഹ മോചന വാർത്തകളാണ് കാണുന്നത്. ഇത് മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് ദേവിക പറയുന്നത്.


Feactures