പ്രശസ്ത തമിഴ് നടൻ ധനുഷ് സംവിധാനം ചെയ്യുന്ന 'നിലവുക്ക് എൻ മേൽ എന്നടി കോപം.' എന്ന ചിത്രം ലോകമെമ്പാടും നാളെ തീയേറ്ററുകളിലേക്ക്.
തികച്ചും പുതുമയുള്ള ഒരു ലൗ സ്റ്റോറിയാണ് ഈ ചിത്രം. മലയാളത്തിൽ ശ്രദ്ധേയനായ യുവനടൻ മാത്യു തോമസിന്റെയും ബാലതാരമായി മലയാള സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അനിഘ സുരേന്ദ്രന്റെയും ആദ്യത്തെ തമിഴ് സിനിമയാണിത.്
വർണ്ണപ്പകിട്ടിലും താളമേളകൊഴുപ്പിലും ടീനേജ് പ്രായക്കാരുടെ പുതിയ ട്രെൻഡുകളും കൗതുകങ്ങളും മനസ്സും പ്രേമ ഭാവങ്ങളും ചിരിയും ഒത്തുചേരുന്ന ഈ ചിത്രം നാളെ ഏറ്റെടുക്കുന്നത് യുവാക്കളായിരിക്കും. ഇത് അവരുടെ സിനിമയാണ,് എന്റെ സിനിമയാണ് എന്നു പറയാവുന്ന രീതിയിൽ ധനുഷ് അവതരിപ്പിക്കുന്ന ഈ ചിത്രം മനസ്സിൽ യുവത്വമുളള ഏതൊരു പ്രേക്ഷകനും ഇഷ്ടമാകും.
ഇക്കഴിഞ്ഞ ഫെബ്രുവരി 17-ാം തീയതി ഈ തമിഴ് സിനിമയുടെ പ്രസ്സ് മീറ്റ് കൊച്ചിയിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. മാത്യു തോമസും അനിഘയും ഉൾപ്പെടെ സിനിമയിലെ അഭിനേതാക്കൾ പങ്കെടുത്തു. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും പ്രദർശിപ്പിച്ചു.
വണ്ടർ ബാർ ഫിലിംസും, ആർ.കെ. പ്രൊഡക്ഷൻസും നിർമ്മിക്കുന്ന ഈ സിനിമയുടെ കേരളത്തിലെ വിതരണാവകാശികൾ ശ്രീ ഗോകുലം മൂവീസാണ്.