ധനുഷിൻ്റെ 50-ാമത്തെ ചിത്രമാണ് 'രായൻ'. ധനുഷ് തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ധനുഷിനൊപ്പം തുഷാര വിജയൻ, സന്ദീപ് കിഷൻ, കാളിദാസ് ജയറാം, എസ്.ജെ.സൂര്യ, അപർണ ബാലമുരളി തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന് എ.ആർ. റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈയിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ ഈ മാസം 26ന് റിലീസാകാനിരിക്കുന്ന ചിത്രത്തിനെ വളരെ ആകാക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതേ ദിവസം തന്നെ ധനുഷ് നായകനായി വന്നു സൂപ്പർഹിറ്റായ 'പുതുപ്പേട്ടൈ' എന്ന ചിത്രവും റീ-റിലീസാകുന്നുണ്ട്. ധനുഷിന്റെ സഹോദരനായ സെൽവരാഘവൻ്റെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ 'പുതുപ്പേട്ടൈ' ആരാധകരെ വളരെയധികം ആകർഷിച്ച ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലാണ് ധനുഷ് ആദ്യമായി കൊക്കിക്കുമാർ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രം അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ സ്‌നേഹയും, സോണിയ അഗർവാളുമായിരുന്നു നായികമാരായി അഭിനയിച്ചത്. ധനുഷിന്റെ സിനിമാ കേരിയറിൽ ഒരു വഴിത്തിരിവായ ചിത്രമായിരുന്നു 'പുതുപ്പേട്ടൈ'. അതുപോലെ ഇപ്പോൾ ധനുഷ് സംവിധാനം ചെയ്തു അഭിനയിച്ചിരിക്കുന്ന തന്റെ 50-ാമത്തെ ചിത്രമായ 'രായൻ' എന്ന ചിത്രവും ഒരു വഴിത്തിരിവായി മാറും എന്ന പ്രതീക്ഷയിലാണ് ധനുഷും, അദ്ദേഹത്തിന്റെ ആരാധകരും. അങ്ങിനെ ഒരേ ദിവസം ധനുഷിന്റെ രായനും, കൊക്കികുമാറും ഏറ്റുമുട്ടാണിരിക്കുകയാണ്.