NEWS

ധനുഷ് - അമലാപോൾ ബന്ധം: രജനി നൽകിയ മുന്നറിയിപ്പ്

News

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ എ.എൽ.വിജയ്‌യിനെ വിവാഹം ചെയ്തു പിന്നീട്  നിയമപ്രകാരം വിവാഹ മോചനം നേടിയ പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരമാണ് അമലാപോൾ. വിവാഹ മോചനത്തിന് ശേഷം പതിവുപോലെ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ് അമലാ  പോൾ. താരത്തിന്റേതായി ഈയിടെ പുറത്തുവന്ന ചിത്രങ്ങൾ മമ്മുട്ടി നായകനായ 'ക്രിസ്റ്റഫർ', അജയ്‌ദേവ്ഗൻ നായകനായി വന്ന തമിഴ് 'കൈതി;യുടെ ഹിന്ദി റീമേക്കായ 'ഭോലാ' എന്നിവയാണ്.           

തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'വേലയില്ലാ പട്ടധാരി' എന്ന ചിത്രത്തിൽ ധനുഷിനോടൊപ്പം അഭിനയിച്ചതു മുതൽ, അമലാ പോളേയും ധനുഷിനെയും, സംബന്ധപെടുത്തി കോളിവുഡിൽ നിറയെ ഗോസിപ്പ് വാർത്തകൾ പുറത്തുവന്നിരുന്നു. അതുപോലെ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്. 'വേലൈയില്ലാ പട്ടധാരി' എന്ന ചിത്രത്തിന് ശേഷം അമലാ പോൾ നായകിയായി വന്ന 'അമ്മാ കണക്ക്' എന്ന ചിത്രം നിർമ്മിച്ചത് ധനുഷ് ആയിരുന്നു. അപ്പോൾ അമലാ പോളിന് വേണ്ടിയാണ് ധനുഷ് ഈ ചിത്രം നിർമ്മിച്ചത് എന്നുള്ള തരത്തിലുള്ള വാർത്തകളും, ഗോസിപ്പുകളും അപ്പോൾ കോളിവുഡിൽ പുറത്തുവന്നിരുന്നു. ഈ ചിത്രത്തിന് ശേഷം 'വേലൈയില്ലാ പട്ടധാരി'യുടെ രണ്ടാം ഭാഗത്തിലും രണ്ട് പേരും ഒന്നിച്ചിരുന്നു. 

അമലാ പോളെപോലെ തന്നെ ധനുഷും ഇപ്പോൾ ഭാര്യ ഐശ്വര്യ രജിനികാന്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണമായി വേർപിരിഞ്ഞു താമസിച്ചു വരുന്ന താരമാണ്! ഈ സാഹചര്യത്തിലാണ്  ധനുഷും, അമലാപോളും ഇപ്പോൾ വളരെ അടുപ്പത്തിലാണെന്നും, ധനുഷ് അടിക്കടി അമലാ പോൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് വരികയും, അവിടെ ചില ദിവസങ്ങളോളം രണ്ടു പേരും ഒന്നിച്ചു താമസിക്കുകയും ചെയ്യാറുണ്ട്  എന്നുള്ള തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ഈ വാർത്തകളെ ചില സമൂഹ മാധ്യമങ്ങൾ വൈറലാക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങൾ എല്ലാം ധനുഷിന്റ ഭാര്യാ പിതാവും, സൂപ്പർസ്റ്റാറുമായ രജനികാന്തിന്റെ കാതുകൾക്ക് പോവുകയും ചെയ്തു എന്നാണു പറയപ്പെടുന്നത്. ഇതിനെ തുടർന്ന് രജനികാന്ത് അമലാ പോൾ-ക്ക് കർശനമായി  മുന്നറിയിപ്പു നൽകിയതായും വാർത്തകൾ പുറത്തു വന്നിരുന്നു. രജനികാന്ത് ഇങ്ങിനെ അമല പോളിനു കർശനമായി മുന്നറിയിപ്പ് നൽകാൻ കാരണം ധനുഷ്, ഐശ്വര്യ രജനികാന്തിനെ ഇനിയും നിയമപരമായി പിരിഞ്ഞിട്ടില്ല. രണ്ടു പേരും വേർപിരിഞ്ഞു താമസിക്കുകയാണെകിലും തങ്ങളുടെ  മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി രണ്ടു പേരും ഒന്നിക്കാറും ഉണ്ട്. അങ്ങിനെയിരിക്കുമ്പോൾ അമലാ പോളുമായി, ധനുഷ് ബന്ധം പുലർത്തിവരുന്നത് ശരിയായ കാര്യമല്ലല്ലോ! എങ്ങനെയായാലും ധനുഷും, അമലാ പോളും എപ്പോഴും ഗോസ്സിപ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരങ്ങളാണ്!


LATEST VIDEOS

Top News