തമിഴ് സിനിമകൾക്ക് പുറമെ തെലുങ്ക്, ഹിന്ദി, ഹോളിവുഡ് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരമാണ് ധനുഷ്. ഇപ്പോൾ ‘ക്യാപ്റ്റൻ മില്ലർ’ എന്ന തമിഴ് ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചു വരുന്നത്. ഇതിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഈ ചിത്രത്തിനെ തുടർന്ന് ധനുഷ് ഒരു ചിത്രം സംവിധാനം ചെയ്തു അഭിനയിക്കാനിരിക്കുകയാണ്. ഇത് ധനുഷിന്റെ 50-മത്തെ സിനിമയാണ്. ഈ ചിത്രം കുറിച്ചുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ ധനുഷ് അടുത്ത് അഭിനയിക്കാനിരിക്കുന്ന ഒരു ഹിന്ദി ചിത്രത്തിന്റെ പ്രഖ്യാപനവും പുറത്തുവന്നിട്ടുണ്ട്. 'തേരെ ഇഷ്‌ക് മെയിൻ' എന്നാണ് ആ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതിന് മുൻപ് ധനുഷ് അഭിനയിച്ച ഹിന്ദി ചിത്രങ്ങളായ 'രാഞ്ചന', 'അത്രംഗി രേ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ആനന്ദ് എൽ. റോയ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിനും എ.ആർ.റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ധനുഷും, ആനന്ദ് എൽ.റായും, എ.ആർ.റഹ്‌മാനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. എന്നാൽ ഇതിന്റെ ചിത്രീകരണം എപ്പോൾ തുടങ്ങും എന്നത് കുറിച്ചുള്ള വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല.