ധനുഷും, ഐശ്വര്യ രജനികാന്തും വേർപിരിയുന്നു... കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചു
തമിഴ് സിനിമയിലെ മുൻനിര നടനാണ് ധനുഷ്. തമിഴിന് പുറമെ ബോളിവുഡിലും, ഹോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. 2004-ലാണ് ധനുഷ് തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്തിൻ്റെ മൂത്ത മകൾ ഐശ്വര്യയെ വിവാഹം ചെയ്തത്. ഐശ്വര്യ രജനികാന്ത് സിനിമാ സംവിധായികയുമാണ്. ധനുഷ്, ഐശ്വര്യയ്ക്ക് ലിംഗ, യാത്ര എന്നീ രണ്ട് ആൺമക്കളുണ്ട്. ഇവരുടെ കുടുംബജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് രണ്ടു പേർക്കും ഇടയിൽ നീരസമുണ്ടായി, 2022-ൽ രണ്ടു പേരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. അതിന് ശേഷം ഇവരെ ഒന്നിച്ച് നിർത്താനുള്ള പല ശ്രമങ്ങളും ഇവരുടെ ബന്ധു മിത്രാതികളും, രണ്ടു പേർക്കും വേണ്ടപ്പെട്ട ഉറ്റ സുഹൃത്തുക്കളും നടത്തുകയുണ്ടായി. എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
ഈ സാഹചര്യത്തിലാണ് ഇരുവരും പരസ്പര വിവാഹമോചനം ആവശ്യപ്പെട്ട് ഇന്നലെ ചെന്നൈ ഹൈക്കോടതിയിലെ കുടുംബക്ഷേമ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഈ കേസിൽ ഉടൻ വാദം ഉണ്ടായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്. എന്തായാലും ഇരുവരും ഒരുമിച്ച് ജീവിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ധനുഷും, ഐശ്വര്യ രജനികാന്തും എടുത്തിരിക്കുന്ന തീരുമാനം രണ്ടു പേരുടെ കുടുംബ അംഗങ്ങളെയും, ആരാധകരെയും നിരാശപെടുത്തിയിരിക്കുകയാണ്. .