NEWS

പൊങ്കലിന് ധനുഷും, ഐശ്വര്യ രജനികാന്തും നേർക്ക് നേർ...

News

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്തിരിക്കുന്ന 'ലാൽ സലാം' പൊങ്കൽ റിലീസിന് ഒരുങ്ങുമ്പോൾ തന്റെ മുൻകാല ഭർത്താവായ ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രവും ഇതേ പൊങ്കൽ ആഘോഷത്തിലാണ് റിലീസ് ചെയ്യുന്നത്

തമിഴിൽ  '3', 'വൈ രാജാ വൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായികയെന്ന നിലയിൽ നേരത്തെ തന്നെ പ്രശസ്തയായ സംവിധായികയാണ് ഐശ്വര്യ രജനികാന്ത്. സൂപ്പർസ്റ്റാർ   രജനികാന്തിന്റെ മകളായ  ഐശ്വര്യ, ഏകദേശം 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം, അതിലും പ്രത്യേകിച്ച് ഭർത്താവ് ധനുഷുമായുള്ള വിവാഹമോചനത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാൽ സലാം’. ക്രിക്കറ്റ് ഗെയിമിനെ ആസ്പദമാക്കി ഒരുക്കി വരുന്ന ഈ ചിത്രം വൻ തുക മുടക്കി നിർമ്മിച്ചിരിക്കുന്നത് 'ലൈക്ക' പ്രൊഡക്ഷൻസാണ്.  വിഷ്ണു വിശാലും,  വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ  സൂപ്പർസ്റ്റാർ രജനികാന്ത്, മൊയ്ദീൻ ഭായ് എന്ന ഒരു അതിഥി വേഷം അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ച് കൊണ്ടിരിക്കെ, പൊങ്കലിന് ചിത്രം റിലീസാകും എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ തന്നെ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.  ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു സുപ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. അതായത്, ദീപാവലി ദിവസമായ നാളെ (12-11-23)  രാവിലെ 10:45 മണിക്ക് 'ലാൽ സലാ'മിൽ നിന്നും 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിൽ റിലീസാകുമെന്നും ചിത്രം പൊങ്കൽ നാളിൽ ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.


ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്തിരിക്കുന്ന 'ലാൽ സലാം' പൊങ്കൽ റിലീസിന് ഒരുങ്ങുമ്പോൾ തന്റെ മുൻകാല ഭർത്താവായ ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രവും ഇതേ പൊങ്കൽ ആഘോഷത്തിലാണ് റിലീസ് ചെയ്യുന്നത്. അരുൺ മാധേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രവും വൻ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്. ഇങ്ങിനെ മുൻകാല ദമ്പതികളായ ധനുഷ്, ഐശ്വര്യ രജനികാന്തിന്റെ ചിത്രങ്ങൾ ഒരേ ദിവസം റിലീസാകാനിരിക്കുന്ന കാര്യം കോളിവുഡിൽ ഇപ്പോൾ സംസാര വിഷയമായിട്ടുണ്ട്. അതേ സമയം ഈ രണ്ടു ചിത്രങ്ങളിൽ ആരുടെ ചിത്രമായിരിക്കും പ്രേക്ഷകരുടെ സ്വീകാര്യത അധികം നേടുക എന്ന ചർച്ചകളും നടന്നു വരികയാണ്.


LATEST VIDEOS

Top News