തമിഴിൽ 'പരിയേറും പെരുമാൾ', 'കർണ്ണൻ', 'മാമന്നൻ', 'വാഴൈ' തുടങ്ങിയ സെൻസേഷണൽ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധയകനാണ് മാരി സെൽവരാജ്. ഇദ്ദേഹം സംവിധാനം ചെയ്തു ഈയിടെ പുറത്തുവന്ന 'വാഴൈ' പ്രേക്ഷകരുടെയും, നിരൂപകരുടെയും പ്രശംസകൾ നേടി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. 'വാഴൈ' എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് ഒരുക്കി വരുന്ന ചിത്രം 'ബൈസൻ' ആണ്. നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രവും, അനുപമ പരമേശ്വരനും നായകൻ നായകിയായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാരിസെൽവരാജ് അടുത്ത് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം കുറിച്ചുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 'കർണൻ' എന്ന ചിത്രം മുഖേന ആദ്യമായി ഒന്നിച്ച ധനുഷും, മാരിസെൽവരാജ്-ഉം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ബ്രമ്മാണ്ടമായി ഒരുക്കുവാൻ തീരുമാനിച്ചിട്ടുണ്ടത്രെ! 'ബൈസൻ' ചിത്രത്തിന്റെ ജോലികൾ തീർന്നതും ധനുഷുമായുള്ള ചിത്രത്തിന്റെ വർക്കുകൾ തുടങ്ങാനാണത്രെ മാരിസെൽവരാജ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ ചിത്രവും നടന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു തിരക്കഥയായിട്ടാണത്രെ ഒരുങ്ങുന്നത് എന്നും ഈ ചിത്രത്തിൽ ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കും എന്നും റിപ്പോർട്ടുണ്ട്.