ധനുഷിന്റെതായി അടുത്തു പുറത്തുവരാനിരിക്കുന്ന ചിത്രം 'വാത്തി' ആണ്. പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം തമിഴിലും, തെലുങ്കിലും നേരിട്ട് റിലീസ് ചെയ്യും. തെലുങ്കിൽ 'സർ' എന്നും തമിഴിൽ 'വാത്തി' എന്നും പേരിട്ടിരിക്കുന്ന ചിത്രം അടുത്ത മാസം 17ന് തിയേറ്ററുകളിലെത്തും.
ഈ സാഹചര്യത്തിൽ ധനുഷിന്റെ അടുത്ത ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തിറങ്ങി. ഇതനുസരിച്ച് ധനുഷിന്റെ അൻപതാം ചിത്രം സൺ പിക്‌ചേഴ്‌സ് നിർമ്മിക്കും. ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ധനുഷാണ് എന്നാണ് പറയപ്പെടുന്നത്.പോസ്റ്റർ പുറത്തിറക്കിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റു അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുണ്ട്.
സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച 'തിരിചിട്രമ്പലം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ധനുഷ് വീണ്ടും സൺ പിക്‌ചേഴ്‌സുമായി കൈകോർക്കുകയാണ്.ഇത് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രമാണത്രെ!
Proud to collaborate with @sunpictures for #D50 Om Namashivaya