NEWS

ഇളയരാജയായി ധനുഷ്... പ്രശസ്ത സംവിധായകന്റെ ഓപ്പൺ ടോക്ക്!

News

കുറച്ച് വർഷങ്ങൾക്ക് മുമ്പ് തമിഴ് സിനിമയിലെ സംഗീത ഇതിഹാസമായ ഇളയരാജയുടെ ജീവചരിത്രം സിനിമയാക്കാൻ പോകുന്നുവെന്നും അത് നിർമ്മിക്കുന്നത് ഇളയരാജയാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അതിനെ കുറിച്ചുള്ള വാർത്തകളൊന്നും പുറത്ത് വരികയുണ്ടായില്ല. എന്നാൽ ഇപ്പോൾ ബോളിവുഡിലെ ജനപ്രിയ സംവിധായകനായ ആർ.ബാൽകി ഇളയരാജയുടെ ജീവചരിത്രം സിനിമയാക്കാൻ മുന്നോട്ടു വന്നു അത് സംബന്ധമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഹിന്ദിയിൽ  'പാ', 'ഷമിതാഭ്', 'പാഡ്മാൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ബാൽകി.   തമിഴ്നാട്ടുകാരനായ ബാൽകി ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ, "കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെലിബ്രിറ്റികളുടെ ജീവിതം സിനിമയാക്കുന്നു. എനിക്ക് ഇളയരാജയുടെ ജീവിതം സിനിമയാക്കുക എന്നത് സ്വപ്നമാണ്. മൂന്ന് തലമുറകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതം നൽകിയ ഇളയരാജ മികച്ച സംഗീത സംവിധായകനാണ്. ഗാനരചയിതാവും, ഗായകനുമാണ്. അങ്ങിനെ ഇളയരാജയുടെ ജീവചരിത്രം ഞാൻ സിനിമയാക്കുകയാണെകിൽ അതിൽ ഇളയരാജയായി അഭിനയിക്കാൻ ധനുഷിനെയായിരിക്കും തിരഞ്ഞെടുക്കുക. കാരണം ഇളയരാജയായി  അഭിനയിക്കാൻ വളരെ അനുയോജ്യനായ നടൻ ധനുഷാണ്. അങ്ങിനെ ഞാൻ ഈ ചിത്രത്തിൽ ധനുഷിനെ കാസ്റ്റ് ചെയ്യുകയാണെങ്കിൽ അത് ധനുഷിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനവുമായിരിക്കും. കാരണം, എന്നെപ്പോലെ തന്നെ ധനുഷും ഇളയരാജയുടെ കടുത്ത ആരാധകനാണ്'' എന്നാണു ബാൽകി പറഞ്ഞിരിക്കുന്നത്.

ബാൽകി സംവിധാനം ചെയ്ത 'ഷമിതാബ്' എന്ന ഹിന്ദി ചിത്രത്തിൽ അമിതാബ് ബച്ചനോടൊപ്പം ധനുഷും അഭിനയിച്ചിരുന്നു. ബാൽകിയുടെ ഈ പ്രസ്താവന ധനുഷിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.


LATEST VIDEOS

Top News