NEWS

റെക്കോര്ഡ് കളക്ഷനുമായി ധനുഷ് ചിത്രം ‘വാത്തി’

News

ധനുഷ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാത്തി ബോക്സോഫീസില്‍ റെക്കോര്ഡ് കളക്ഷനുമായി മുന്നേറുകയാണ്. 2 ദിവസം കൊണ്ട് 20 കോടി രൂപയാണ് ചിത്രം ആഗോള ബോക്സോഫീസില്‍ നിന്ന് നേടിയത്.ഫെബ്രുവരി 17 ന് റിലീസായ ചിത്രം ആദ്യ ദിനം തന്നെ 12 കോടി രൂപയാണ് കരസ്ഥമാക്കിയത്. തമിഴ്നാടിന്‍റെ ഗ്രാമ പ്രദേശങ്ങളിലെ തീയേറ്ററുകളില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്കിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്ത ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ പേര് സര്‍ എന്നാണ്. സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയാണ്. കണക്ക് അധ്യാപകന്‍റെ വേഷത്തിലാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്.മലയാളി താരം സംയുക്താമേനോന്‍ ആണ് നായികയാകുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന കഥ നടക്കുന്നത് തമിഴ്നാട്ടിലെ ഒരു ഉള്‍ഗ്രാമത്തിലാണ്. ജി.വി പ്രകാശ് ആണ് വാത്തിയുടെ സംഗീതം നിര്‍വ്വചിരിക്കുന്നത്.

 


LATEST VIDEOS

Top News