NEWS

'അമരൻ' സംവിധായകനും ധനുഷും ഒന്നിക്കുന്ന ചിത്രം...

News

 ഈയിടെ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'അമരൻ'. 'രങ്കൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ശിവകാർത്തികേയൻ നായകനായ ഈ ചിത്രം മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്ര സിനിമയായിട്ടാണ് പുറത്തുവന്നത്. ഈ സിനിമയുടെ വിജയത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരു ഹിന്ദി ചിത്രമാണ് സംവിധാനം ചെയ്യാൻ പോകുന്നതെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ രാജ്‌കുമാർ പെരിയസാമി  തന്റെ അടുത്ത ചിത്രം ധനുഷിനൊപ്പമാണ് എന്നുള്ള  അപ്‌ഡേറ്റാണ് ഇന്നലെ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ തെലുങ്ക് സംവിധായകൻ ശേഖർ കമൂലയുടെ 'കുബേര' എന്ന ചിത്രത്തിലും, താൻ തന്നെ   സംവിധാനം ചെയ്യുന്ന 'ഇഡലി കടൈ'യിലുമാണ് ധനുഷ് അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ കൂടാതെ  ഒരു ബോളിവുഡ് ചിത്രവും ധനുഷ് കൈവശമുണ്ട്. രാജ്‌കുമാർ പെരിയസാമിയുമായുള്ള ചിത്രം ധനുഷിന്റെ 55-മത്തെ ചിത്രമാണ്. 'ഗോപുരം ഫിലിംസ്' ബാനറിൽ  അൻബുചെഴിയനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം സംബന്ധിച്ചുള്ള മറ്റുള്ള വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമത്രേ!


LATEST VIDEOS

Top News