ധനുഷ് സംവിധാനം ചെയ്തു, നായകനായി അഭിനയിക്കുന്ന 'രായൻ' എന്ന ചിത്രം ജൂലൈ 26-ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ഇത് ധനുഷിന്റെ 50-ാമത്തെ ചിത്രമാണ്. ധനുഷിനൊപ്പം തുഷാര വിജയൻ, അപർണ ബാലമുരളി, സന്ദീപ് കിഷൻ, കാളിദാസ് ജയറാം, പ്രകാശ്രാജ്, സെൽവരാഘവൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ ഇപ്പോൾ തകൃതിയായി നടന്നുവരികയാണ്. ഈ അവസരത്തിലാണ് ധനുഷ് അടുത്ത് തന്നെ പ്രകാശ് രാജ്, നിത്യാമേനോൻ എന്നിവരെ നായകൻ, നായകിയാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വിവരം ലഭിച്ചിരിക്കുന്നത്. പ്രകാശ് രാജ്, നിത്യാമേനോൻ എന്നിവരോടൊപ്പം ധനുഷ് ഇതിനു മുൻപും ചില സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അടുത്ത് ഇവർ മൂന്ന് പേരും ചേർന്ന് ഒരുക്കുന്നത് ഒരു വ്യത്യസ്ത ചിത്രമായിരിക്കും എന്നാണു റിപ്പോർട്ട്. ഈ സിനിമ സംബന്ധമായുള്ള കൂടുതൽ വിവരങ്ങളടങ്ങിയ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.