തമിഴ് സിനിമാ മേഖലയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ശങ്കർ. അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളായ 'ഇന്ത്യൻ-2', 'ഗെയിം ചേഞ്ചർ' എന്നിവ പരാജയപ്പെട്ടു. അതിനാൽ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ഇന്ത്യൻ-3' റിലീസാകുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഇപ്പോൾ ശങ്കർ തന്റെ സ്വപ്‌ന ചിത്രമായ 'വേൾപാരി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ബ്രമ്മാൻഡ ചിത്രം ഒരുക്കുവാനുള്ള പണിപ്പുരയിലാണ്.
വലിയ ബജറ്റിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന വിവരം ഇപ്പോൾ കോളിവുഡിൽ പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുകയാണ്. അതായത്, 'വേൾപാരി'യിൽ നായകനാകുന്നത് ധനുഷ് ആണെന്നുള്ള റിപ്പോർട്ടാണ് അത്! തുടക്കത്തിൽ, സൂര്യ, വിക്രം, രൺവീർ സിംഗ് തുടങ്ങിയ അഭിനേതാക്കളെ ഈ ചിത്രത്തിലെ പ്രധാന വേഷത്തിനായി പരിഗണിച്ചിരുന്നു.
അങ്ങിനെയുള്ള സാഹചര്യത്തിലാണ് ഇപ്പോൾ ധനുഷ് ആണ് 'വേൾപാരി'യിൽ നായകനാകുന്നത് എന്നുള്ള വിവരം കോളിവുഡ് വൃത്തങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ഇത് എത്രത്തോളം ശരിയായിരിക്കും എന്നുള്ള കാര്യം അറിയുവാൻ കുറച്ച് ദിവസങ്ങൾ കാത്തിരിക്കുക തന്നെ വേണം! കാരണം ഇത് സംബന്ധമായുള്ള ഔദ്യോഗിക വാർത്തകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല!