പാ പാണ്ടി എന്ന ചിത്രത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകന്‍റെ കുപ്പായമിടുന്നു. D50 എന്നാണ് ചിത്രത്തിന് താല്‍ക്കാലിക പേരിട്ടിരിക്കുന്നത്. വടക്കന്‍ ചെന്നൈയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും. ധനുഷ് തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനോടകം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍ പിക്ചെഴ്ഷ് ആണ്. തന്‍റെ കൂടെ പ്രവര്‍ത്തിച്ച മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ധനുഷ് ട്വിട്ടറില്‍ കുറിച്ചിരുന്നു. മൂന്ന് സഹോദരങ്ങളുടെ കഥപറയുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം എസ്.ജെ സൂര്യയും സന്ദീപ് കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിത്യ മേനോൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, അപർണ ബാലമുരളി, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ, അനിഖ സുരേന്ദ്രൻ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പേര് ‘രായന്‍’ എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.