NEWS

'ധൂം' സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു

News

ഹൃദയാഘാതത്തേ തുടർന്നാണ് മരണം സംഭവിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ചലച്ചിത്ര നിർമ്മാതാവ് സഞ്ജയ് ഗാധ്വി (56) നവംബർ 19 ഞായറാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തേ തുടർന്നാണ് മരണം സംഭവിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'ധൂം', 'ധൂം 2' എന്നിവയുടെ സംവിധാനത്തിലൂടെ പ്രശസ്തനായ സംവിധായകനായിരുന്നു സഞ്ജയ്.

മൂന്ന് ദിവസത്തിന് കഴിഞ്ഞ് നവംബർ 22 ന് 57 വയസ്സ് തികയുവാൻ ഇരിക്കുകയായിരുന്നു മരണം. അദ്ദേഹത്തിന് ഭാര്യ ജിനയും രണ്ട് പെൺമക്കളുമുണ്ട്.


അടുത്തിടെ അദ്ദേഹം സിനിമ കാണാൻ ഒരു മൾട്ടിപ്ലക്സിൽ പോയിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. 'മേരേ യാർ കി ഷാദി ഹേ', ഇമ്രാൻ ഖാൻ നായകനായ 'കിഡ്‌നാപ്പ്' എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2012ൽ ‘അജബ് ഗസാബ് ലവ്’, 2020ൽ ‘ഓപ്പറേഷൻ പരിന്ദേ’ എന്നിവ സംവിധാനം ചെയ്തു.

2000ൽ പുറത്തിറങ്ങിയ ‘തേരെ ലിയേ’ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ഗാധ്വി ആദ്യമായി സംവിധാനം ചെയ്തത്. എന്നിരുന്നാലും 2004ൽ 'ധൂം' എന്ന ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തതോടെയാണ് അദ്ദേഹം ആദ്യമായി ശ്രദ്ധ നേടിയത്.

എക്‌സിൽ അദ്ദേഹത്തിന്റെ മരണത്തിൽ നിരവധപേർ അനുശോചനം രേഖപ്പെടുത്തി.


LATEST VIDEOS

Top News