വിക്രം നായകനായ ചിത്രമാണ് ‘ധ്രുവനക്ഷത്രം’. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ റിതു വർമ്മയാണ് നായിക. വില്ലനായി വരുന്നത് വിനായകനാണ്. ഇവർക്കൊപ്പം പാർഥിബൻ, രാധികാ ശരത്കുമാർ, സിമ്രാൻ തുടങ്ങി നിരവധി പേർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ജോലികൾ 2017-ൽ ആരംഭിച്ചു, 2018-ൽ തിയേറ്ററുകളിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ച ചിത്രമാണ്. എന്നാൽ സാമ്പത്തികമായ ചില കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി.
ഈ സാഹചര്യത്തിലാണ് ചിത്രം ഇന്ന് (നവംബർ-24) റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്. അതിനോടനുബന്ധിച്ചു ചിത്രത്തിന്റെ ഗാനങ്ങളും, ട്രെയിലറും ഈയിടെ പുറത്തിറക്കുകയുണ്ടായി. ഇതിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. എന്നാൽ സംവിധായനായ ഗൗതം വാസുദേവ് മേനോന് പല കോടി രൂപ കട ബാധ്യത ഉള്ള കാരണംകൊണ്ട് ചിത്രം ഇന്നും റിലീസ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
അതേ സമയം ഗൗതം വാസുദേവ് മേനോൻ അടുത്ത് 'സൂപ്പർസ്റ്റാർ' എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണ്. ഇതിനായി ഗൗതം മേനോൻ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നും രണ്ടര കോടി രൂപയോളം കൈപ്പറ്റിയിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. ഈ തുകകൊണ്ട് കൂടി 'ധ്രുവ നക്ഷത്രം' സംബന്ധമായ പ്രശ്നങ്ങൾ തീർക്കാൻ സാധിച്ചില്ല എന്നാണു പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ!
ഈ സാഹചര്യത്തിലാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ തന്റെ എക്‌സ് വെബ്‌സൈറ്റിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്. അതിൽ ''ആരാധകർ എന്നോട് ക്ഷമിക്കണം. ധ്രുവനക്ഷത്രം ചിത്രം ഇന്നും റിലീസ് ചെയ്യാൻ സാധിച്ചില്ല. അതിന് വേണ്ടി പരമാവധി ശ്രമിച്ചു. എന്നാൽ ചിത്രം പുറത്തിറങ്ങാൻ ഇനിയും കുറച്ചു ദിവസങ്ങൾ വേണ്ടിവരും. ലോകമെമ്പാടുമുള്ള തിയേറ്ററുകൾ മൂലം നിങ്ങൾക്കെല്ലാവർക്കും ഒരു നല്ല അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ചിത്രത്തിനുള്ള നിങ്ങളുടെ പിന്തുണ ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. അത് നമ്മെ മുന്നോട്ട് നയിക്കുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ വരും'' എന്നാണ് ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇങ്ങിനെ 'ധ്രുവനക്ഷത്ര'ത്തിന്റെ റിലീസ് വീണ്ടും തള്ളി പോയിരിക്കുന്നതിനാൽ ഇത് ആരാധകരെ വീണ്ടും സങ്കടത്തിലാക്കിയിരിക്കുകയാണ്.