NEWS

'ഇന്ത്യൻ-2'ൽ കമൽഹാസന് ഒന്നും രണ്ടുമല്ല വില്ലന്മാരുടെ എണ്ണം എത്രയെന്നറിഞ്ഞോ ?

News

'ഉലകനായകൻ' കമൽഹാസ്സനും, ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ഷങ്കറും ചേർന്ന് ഒരുക്കിവരുന്ന ബ്രമ്മാണ്ട ചിത്രമായ 'ഇന്ത്യൻ-2'-ന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ നടന്നതിനെ തുടർന്ന് ഹൈദരാബാദ്, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നടക്കുകയുണ്ടായി. ഇപ്പോൾ വീണ്ടും ചെന്നൈയിലുള്ള ആദിത്യറാം സ്റ്റുഡിയോയിൽ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. ഇവിടെ ഇപ്പോൾ ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിച്ചു വരുന്നത്. കഥയുടെ പശ്ചാത്തലത്തിൽ കമൽഹാസന് ഈ സിനിമയിൽ 7 വില്ലന്മാരുണ്ട് എന്നാണു പറയപ്പെടുന്നത്. സമുദ്രക്കനി, ബോബി സിംഹ, 'വെണ്ണില' കിഷോർ, ഗുരു സോമസുന്ദരം, മാരിമുത്തു, ജയപ്രകാശ്, ശിവാജി ഗുരുവായൂർ എന്നിവരാണ്ത്രേ വില്ലൻമാരായി എത്തുന്നത്. ഈ സിനിമയിൽ നമ്മളുടെ നാട്ടിൽ നടന്ന, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ സംഭവങ്ങളും ഇടം പിടിച്ചിട്ടുണ്ടത്രെ!

ലൈക്ക പ്രൊഡക്ഷനും, റെഡ് ജയന്റ് മൂവീസും ചേർന്ന് ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ സിനിമയിൽ മേലെ പറഞ്ഞവരെ കൂടാതെ കാജൽ അഗർവാൾ, സിദ്ധാർഥ്, പ്രിയാ ഭവാനി ശങ്കർ, റഹുൽ പ്രീത്‌സിംഗ്, മനോബാല, ജോർജ് മറിയാൻ എന്നിവരാണ് മറ്റുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. വളരെ രഹസ്യമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്തി വരുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലെത്തിയിട്ടുണ്ട് എന്നും ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ രാമേശ്വരം അരികിലുള്ള ധനുഷ്കോടിയിൽ ചിത്രീകരിക്കാനാണ്‌ അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത് എന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ചു 'ഇന്ത്യൻ-2' റിലീസാകും എന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News