NEWS

'ഗോഡ്ഫാദർ' ഫെയിം നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിഞ്ഞോ ?

News

 സൂപ്പർഹിറ്റായ 'ഗോഡ്ഫാദർ' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ പ്രവേശിച്ച തമിഴ് നടിയാണ് കനക. ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്ന് മറ്റു ചില മലയാള ചിത്രങ്ങളിലും അഭിനയിക്കാൻ കനകക്കു അവസരം ലഭിച്ചു. അങ്ങിനെ 1990-2000 കാലഘട്ടം വരെ  മലയാള സിനിമയിലും തമിഴ് സിനിമയിലും മുൻ നിര നടിയായി തിളങ്ങിയ നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്!  

കനക ഇപ്പോൾ ചെന്നൈയിലെ രാജാ അണ്ണാമലൈപുരം മേഖലയിലാണ് താമസിച്ചു വരുന്നത്. കനകയുടെ അമ്മ ദേവികയും നടിയായിരുന്നു. അവർ 2002-ൽ മരണപെട്ടു. അതിന് ശേഷം കനക അച്ഛന്റെ കൂടെയായിരുന്നു താമസം. കനകക്ക് സിനിമയിൽ അവസരങ്ങൾ കുറയുവാൻ  തുടങ്ങിയപ്പോൾ, അച്ഛനുമായി സ്വത്തു സംബന്ധപെട്ട പ്രശ്‌നങ്ങൾ ഉണ്ടാകുവാൻ തുടങ്ങി. അച്ഛൻ വേർപിരിഞ്ഞു. ഇതിനെ തുടർന്ന് കനക തന്റെ വീട്ടിൽ വർഷങ്ങളായി ഏകാന്ത ജീവിതം നയിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കനക മാനസിക നില തെറ്റിയ നിലയിലാണ് 
തന്റെ വീട്ടിൽ ജീവിച്ചു വരുന്നത് എന്നും പറയപ്പെടുന്നുണ്ട്.  

ഇങ്ങിനെ വീടിന് പുറത്തേക്ക് ഇറങ്ങാത്ത വിധം ഏകാന്തതയായി  താമസിച്ചു വരുന്ന കനകയുടെ വീട്ടിൽ നിന്ന് ഈയിടെ അമിതമായി പുക ഉയരുന്നതായി കണ്ടു ഫയർഫോഴ്‌സിന് ഫോൺ ലഭിക്കുകയും അതിനെ തുടർന്ന് ഫയർഫോഴ്‌സ് കനകയുടെ വീട്ടിലെത്തുകയും ചെയ്തു. അതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമിച്ചപ്പോൾ കനക, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കയറ്റാൻ അനുവദിക്കാതെ ശകാരിക്കുകയാണത്രെ ഉണ്ടായത്.  ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷമാണത്രെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോൾ കനകയുടെ വീട്ടിൽ കണ്ട കാഴ്ചകൾ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു.   

കനക ഓൺ ലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്തു ഭക്ഷിച്ചതിന് ശേഷം അവശേഷിക്കുന്ന ഭക്ഷണ മാലിന്യങ്ങളെല്ലാം അവിടെത്തന്നെ നിക്ഷേപിക്കുകയാണത്രെ ചെയ്യുന്നത്. ജീർണിച്ച തരത്തിലുള്ള ആ വീട്ടിൽ നിറയെ വസ്ത്രങ്ങളുടെ കൂമ്പാരങ്ങളും, മാലിന്യ കുമ്പാരങ്ങളും കാണുവാൻ സാധിച്ചത്രേ! എങ്ങിനെയാണ് ഈ തരത്തിലുള്ള ഒരു വീട്ടിൽ കനക താമസിച്ചു വരുന്നത് എന്ന് ആശ്ചര്യപെടുന്ന തരത്തിലാണത്രെ ആ വീട് സ്ഥിതി ചെയ്യുന്നത്. എപ്പോഴും പുറത്ത് ഇറങ്ങി മുഖം കാണിക്കാത്ത കനകയെ കുറെ കാലങ്ങൾക്കു ശേഷം അന്നാണത്രെ അയൽവാസികൾക്ക് കാണാൻ കഴിഞ്ഞത്.

ഇങ്ങിനെയുള്ള വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് കനക നായികയായി അഭിനയിച്ച്‌  സൂപ്പർ ഡ്യൂപ്പർ ഹിറ്റായ 'കരഗാട്ടക്കാരൻ' എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത സംവിധായകനും,   സംഗീത സംവിധായകയുമായ ഗംഗൈ അമരൻ കനകയെ കുറിച്ച് സംസാരിക്കുമ്പോൾ,  ''ഇങ്ങിനെ കനകയെ കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോഴെല്ലാം ആ പെൺകുട്ടിക്ക് ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. ഒരിക്കൽ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത് ആരാണെന്ന് ചോദിച്ചു. എന്നാൽ  ഞാൻ  ആരാണെന്ന് പറയുന്നതിന് മുമ്പ് തന്നെ കനക ഫോൺ കട്ട് ചെയ്യുകയും ചെയ്തു. അതുപോലെ ഒരിക്കൽ കനകയെ കാണുവാൻ അവരുടെ വീട്ടിലേക്കു ചെന്നപ്പോൾ  എന്നെ കാണാൻ വിസമ്മതിച്ചു വീട്ടു വാതിൽ തുറന്നില്ല,  അച്ഛൻ കാരണമാണ് കനകക്ക് ഈ അവസ്ഥ ഉണ്ടായത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് എനിക്കറിയില്ല'' എന്ന് ഗംഗൈ അമരൻ പറഞ്ഞിരുന്നു. എങ്ങനെയായാലും ഒരു സമയത്തിൽ മലയാള സിനിമയിലും, തമിഴ് സിനിമയിൽ തിളങ്ങി കൊണ്ടിരുന്ന ഒരു താരം ഇന്ന് ഇരുട്ട് മുറിയിൽ മങ്ങി കൊണ്ടിരിക്കുകയാണ്.


LATEST VIDEOS

Top News