NEWS

ഗൗതം വാസുദേവ് മേനോൻ വിജയ്‌ക്കായി ഒരുക്കിയ കഥയിൽ ഇപ്പോൾ അഭിനയിക്കുന്നത് ആരാണെന്നറിഞ്ഞോ?

News

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ ഗൗതം വാസുദേവ് മേനോൻ 2011-ൽ  വിജയ്-യെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് 'യോഹാൻ അദ്യായം ഒൻട്രു'. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടക്കുകയുണ്ടായി. എന്നാൽ ചില കാരണങ്ങളാൽ ഈ ചിത്രം പിന്നീട്  ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട്  ഗൗതം വാസുദേവ് മേനോൻ ഈ ചിത്രം സംവിധാനം  ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. എന്നാൽ ഇപ്പോൾ ആ ചിത്രം ഒരുങ്ങാൻ പോകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ വിജയ്-യല്ല നായകനാകുന്നത്, തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത നടനായ വിശാലാണ്. ഇതിനോടനുബന്ധിച്ചാണ് ഗൗതം മേനോൻ്റെ സംവിധാനത്തിൽ താൻ അഭിനയിക്കുമെന്ന് വിശാൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഗൗതം വാസുദേവ് മേനോൻ 'യോഹാൻ അദ്യായം ഒൻട്രു' കഥയിൽ ഇക്കാലത്തേക്ക് അനുയോജ്യമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്. അങ്ങിനെയെങ്കിൽ ഈ ചിത്രം ഗൗതം വാസുദേവ് മേനോനും, വിശാലും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും.


LATEST VIDEOS

Top News