NEWS

'സാമന്താവും വേണ്ട അന്ത ശ്രുതി ഹാസൻ വേണ്ട!', സിദ്ധാർത്ഥിന്റെ പുതിയ കാമുകി ആരെന്നറിഞ്ഞോ?

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് സിദ്ധാർഥ്. ഷങ്കർ സംവിധാനം ചെയ്ത 'ബോയ്സ്' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച സിദ്ധാർഥ് 'കമ്മാരസംഭവം' എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ പ്രവേശിച്ച കുറച്ചു കാലങ്ങൾക്കുള്ളിൽ  തന്നെ വിവാഹിതനായ സിദ്ധാർഥ് പിന്നീട് വിവാഹമോചനം നേടിയ താരമാണ്. ഇതിനെ തുടർന്ന് സിദ്ധാർഥ്   നടി ശ്രുതിഹാസനുമായി വളരെ അടുപ്പത്തിലാണെന്നുള്ള വാർത്തകൾ അപ്പോൾ കോളിവുഡിൽ പ്രചരിച്ചു വന്നിരുന്നു. പിന്നീട്  നടി സാമന്തയുമായി സിദ്ധാർഥ് വളരെ അടുപ്പത്തിലാണെന്നും രണ്ടു   പേരും വിവാഹിതരാകാൻ പോകുന്നു എന്നതുമാതിരിയുള്ള  വാർത്തകളും, ഗോസിപ്പുകളും മീഡിയകളിൽ പ്രചരിച്ചിരുന്നു. ഈ വാർത്തകളെയും, ഗോസ്സിപ്പുകളെയുമെല്ലാം അപ്പോൾ രണ്ടു പേരും നിരാകരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സാമന്ത തെലുങ്ക് സിനിമയിലെ പ്രശസ്ത യുവതാരങ്ങളിൽ ഒരാളായ നാഗചൈതന്യയെ വിവാഹം ചെയ്യുന്നതും ചുരുങ്ങിയ കാലയളവിൽ തന്നെ രണ്ടു പേരും വേർപിരിയുന്നതും. വിവാഹ മോചനത്തിന് ശേഷം സാമന്ത സിനിമയിൽ ശ്രദ്ധ ചെലുത്തിവരുന്ന സാഹചര്യത്തിലാണ് 'ഖുഷി' എന്ന തെലുങ്ക് സിനിമയിൽ  വിജയ് ദേവരകൊണ്ടക്കൊപ്പം സാമന്തക്ക് അഭിനയിക്കാനുള്ള അവസരം വരുന്നത്. ഇപ്പോൾ വിജയ് ദേവരകൊണ്ടയും,  സാമന്തയും വളരെ അടുപ്പത്തിലാണെന്നുള്ള റിപ്പോർട്ടുകളും, രണ്ടുപേരും ഒന്നിച്ചുള്ള  ഫോട്ടോകളും പുറത്തു വന്നു വൈറലായിരുന്നു. ഈ വിവരങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് നാനയിൽ നൽകിയിരുന്നു. 
ഇങ്ങിയുള്ള സാഹചര്യത്തിലാണ് സാമന്തയുടെ മുൻകാല പ്രണയനായകൻ എന്ന് പറയപ്പെടുന്ന സിദ്ധാർത്ത് തമിഴ്, തെലുങ്ക് സിനിമയിലെ പ്രശസ്ത നടിയും, 'പ്രജാപതി', 'സൂഫിയും സുജാതയും' എന്നീ  മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരവുമായ  അദിതി റാവ് ഹൈദരിയുമായി അടുപ്പത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്, രണ്ടു പേരും ഒരുമിച്ചാണ് താമസിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. അതുപോലെ ജിമ്മുകളിലും, ഹോട്ടലുകളിലും, സിനിമാ തിയറ്ററുകളിലും ഇരുവരും ഒന്നിച്ചു വന്നുപോകുന്ന വാർത്തകളും, ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈയിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ രണ്ടുപേരും മുഖംമൂടി ധരിച്ച നിലയിൽ ആരാധരുടെ  ശ്രദ്ധയിൽ പെടുകയും, രണ്ടു പേരെയും ആരാധകർ ഫോട്ടോ എടുക്കുവാൻ ശ്രമിച്ചപ്പോൾ അതിനെ രണ്ടു പേരും വിനയപൂർവം നിരസിച്ച്‌  അവിടെ നിന്നും ഉടനേ യാത്രയാവുകയാണുണ്ടായത് എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. അഥിതി റാവും വിവാഹ മോചനം നേടിയ നടിയാണ്. അതിനാൽ സിദ്ധാർഥും, അതിഥി റാവും അടുത്ത് തന്നെ വിവാഹിതരാകും എന്നാണു  കോളിവുഡിലും, ടോളിവുഡിലും പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ!


LATEST VIDEOS

Top News