NEWS

'തെറി' ഹിന്ദി റീമേക്കിൽ ഹീറോ ആരാണെന്നറിഞ്ഞോ?

News

തമിഴിൽ വിജയ്-യിനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ 'തെറി' മികച്ച കളക്ഷൻ നേടിയിരുന്നു. സാമന്ത, രാധിക ശരത്കുമാർ, എമി ജാക്‌സൺ, മനോബാല, അന്തരിച്ച സംവിധായകൻ മഹേന്ദ്രൻ തുടങ്ങിയവർ അഭിനയിച്ച 'തെറി' ഹിന്ദിയിൽ റീമേക്ക് ചെയ്യുമെന്നുള്ള വാർത്ത മുൻപേ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം കുറിച്ചുള്ള പുതിയ വാർത്ത വിജയ് അഭിനയിച്ച കഥാപാത്രത്തിൽ ബോളിവുഡ് സിനിമയിലെ മുൻനിര നായകനമാരിൽ ഒരാളായ വരുൺ ധവാനാണ് എത്തുന്നത് എന്നതാണ്. ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നതും അറ്റ്‌ലി തന്നെയാണത്രെ! ഇപ്പോൾ ഷാരൂഖാനെ നായകനാക്കി 'ജവാൻ' എന്ന ഹിന്ദി സിനിമ സംവിധാനം ചെയ്തു വരുന്ന അറ്റ്‌ലി, ഈ ചിത്രം പൂർത്തിയായതിന് ശേഷം ഹിന്ദി 'തെറി'യുടെ ചിത്രീകരണം തുടങ്ങുവാനാണത്രെ പദ്ധതിയിട്ടിരിക്കുന്നത്. അതേ സമയം 'ലിയോ' എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രവും അറ്റ്‌ലിയാണ് സംവിധാനം ചെയ്യാനിരിക്കുന്നത്.

                                                              

 

ബോളിവുഡിലെ മറ്റുള്ള നായകന്മാരുടെ ചിത്രങ്ങളെ പോലെ തന്നെ വരുൺ ധവാന്റെ സമീപകാല ചിത്രങ്ങളൊന്നും വലിയ വിജയമായിരുന്നില്ല. ഇപ്പോൾ 'തെറി' ഹിന്ദി റീമേക്ക് മുഖേന തന്റെ മാർക്കറ്റ് തിരിച്ചുപിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലിരിക്കുകയാണത്രെ വരുൺ ധവാൻ!


LATEST VIDEOS

Top News