NEWS

ദിലീപ്, വിനീത്, ധ്യാൻ ടീമിന്റെ ഭഭബ ആരംഭിച്ചു...ഗോകുലം മൂവീസ് ഒരുക്കുന്നത് മാസ്സ് എന്റർടെയ്നർ

News

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഓടിക്കുന്നത്. ഇന്ന് പാലക്കാട് വച്ചു ചിത്രത്തിന്റെ പൂജ നടക്കുകയുണ്ടായി. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ്സ് എന്റർടെയ്നർ ആണെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. വമ്പൻ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള ഗോകുലം മൂവീസ് ഒരുകുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ചിത്രത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്. കോ- പ്രൊഡ്യൂസേര്‍സ് . വി.സി. പ്രവീണ്‍ - ബൈജു ഗോപാലൻ എന്നിവരും എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തിയുമാണ്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയൻ റെഡ്‌ഡിങ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്.ബാലു വർഗീസ്,ബൈജു സന്തോഷ്‌, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ. വാർത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.


LATEST VIDEOS

Latest