NEWS

ഫെസോക്കിൻ്റെ പ്രസിഡൻ്റായി ദിലീപ് ചുമതലയേറ്റു

News

എറണാകുളം:ഫിലിം എക്യുപ്മെൻ്റ് & സ്റ്റുഡിയോ ഓണേഴ്സ്  അസ്സോസ്സിയേഷൻ ഓഫ് കേരളയുടെ പൊതുയോഗം എർണാകുളം വൈഎംസിഎ ഹാളിൽ ചേർന്നു. സിനിമാ മേഖലയിൽ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന പ്രൊഫഷണൽ ക്യാമറകൾ, ലൈറ്റ് യൂണിറ്റുകൾ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്യുന്ന പ്രൊഫഷണൽ സ്റ്റുഡിയോകൾ എന്നിവർ അംഗങ്ങളായ ഫെസോക്കിൻ്റെ പ്രസിഡൻ്റായി സിനിമാതാരം ദിലീപ് ചുമതലയേറ്റു. ജനറൽ സെക്രട്ടറി ബെന്നി ആർട്ട്ലൈൻ ആണ്. വർക്കിംഗ് പ്രസിഡൻ്റായി ആർ എച്ച് സതീഷും ട്രഷറർ ആയി അപ്പു ദാമോധരനുമാണ് മറ്റ് പ്രധാന ഭാരവാഹികൾ.

തൊഴിൽ രംഗത്ത് ഉപകരണ & സ്റ്റുഡിയോ ഉടമകൾ നേരിടുന്ന
പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുകയും അവരുടെ ന്യായമായ  പ്രശ്നങ്ങൾക്കു്  പരിഹാരമുണ്ടാക്കുകയും ചെയ്യുന്നതോടൊപ്പം അംഗങ്ങളുടെ കലാ / സാമൂഹിക / സാംസ്കാരിക / ആരോഗ്യ രംഗങ്ങളുൾപ്പെടെയുള്ള സമസ്ത മേഖലകളിലെയും ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം  

 ഫെസോക്കിൻ്റെ ജഡ്ജസ് അവന്യുവിലെ ഓഫീസിൻ്റെ ഔപചാരിക ഉൽഘാടനം   ആഗസ്റ്റ് 24ന് നടക്കും.


LATEST VIDEOS

Top News