ജയലളിതയെ കൊലപ്പെടുത്തിയവരെയും, കലൈഞ്ജറെ കൊന്നത് ആരാണെന്ന് കണ്ടെത്തണമെന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടു
തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന താരത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.
ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര സംവിധായകൻ അൽഫോൻസാ പുത്രൻ. ഉദയനീതി സ്റ്റാലിനോടാണ് സംവിധായകൻ അൽഫോൻസാ പുത്രൻ മുന്നറിയിപ്പുകൾ നൽകുന്നത്. ഒപ്പം ഉദയനിധി സ്റ്റൈലിനെയും സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്.
ജയലളിതയെയും കലൈഞ്ജറെയും കൊലപ്പെടുത്തിയത് ആരെന്ന് കണ്ടെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംവിധായകൻ സ്റ്റോറിയിൽ കുറിച്ചിരിക്കുന്നു. വിജയകാന്തിനെ കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്നും ഇല്ലാത്തപക്ഷം അടുത്ത ലക്ഷ്യം സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ആകുമെന്നും സംവിധായകൻ കുറിച്ചു.
അൽഫോൻസാ പുത്രൻറെ കുറിപ്പ്:
"ഇത് ഉദയനിധി അണ്ണന് വേണ്ടിയാണ്. ഞാൻ കേരളത്തിൽ നിന്ന് വന്ന് റെഡ് ജയന്റ് ഓഫീസിൽ ഇരുന്നു നിങ്ങളോട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറഞ്ഞു. ഉരുക്കുവനിത ജയലളിതയെ കൊലപ്പെടുത്തിയവരെയും, കലൈഞ്ജറെ കൊന്നത് ആരാണെന്ന് കണ്ടെത്തണമെന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടു. ഇനി ആരാണ് ക്യാപ്റ്റൻ വിജയകാന്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തണം. നിങ്ങൾ ഇത് അവഗണിക്കുകയാണെങ്കിൽ, അവർ ഇന്ത്യൻ 2 സെറ്റിൽ വെച്ച് സ്റ്റാലിൻ സാറിനെയും കമൽ സാറിനെയും കൊല്ലാൻ ശ്രമിച്ചു. നിങ്ങൾ ഇപ്പോൾ കൊലയാളികളുടെ പുറകെ പോയില്ലെങ്കിൽ, കൊലയാളികളുടെ അടുത്ത ലക്ഷ്യം നിങ്ങളോ സ്റ്റാലിനോ ആണ്. നേരം ഹിറ്റായതിന് എനിക്ക് ഒരു സമ്മാനം നൽകിയത് നിങ്ങൾ ഓർക്കുന്നോ. നിങ്ങൾ ഐഫോൺ സെന്ററിൽ വിളിച്ച് എനിക്ക് 15 മിനിറ്റിനുള്ളിൽ ഐഫോൺ ബ്ലാക്ക് കളർ തന്നു. ഉദയനിധി അണ്ണൻ അത് ഓർമയുണ്ടാകുമെന്ന് കരുതുന്നു. കൊലയാളികളെയും അവരുടെ ലക്ഷ്യത്തെയും കണ്ടെത്തുന്നത് അതിലും എളുപ്പമാണ്." - സംവിധായകൻ ഇൻസ്റ്റഗ്രാം സ്റ്റോറിൽ കുറിച്ചു.
അതേസമയം, സിനിമയെ കുറിച്ചുള്ള ഒരുപാട് വിമർശനങ്ങൾ തേടിയെത്തിയിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് അൽഫോൻസാ പുത്രൻ. രണ്ടുമാസം മുൻപാണ് സംവിധായകൻ സിനിമ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നതായായി അറിയിച്ചത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആയതിനാൽ കരിയർ അവസാനിപ്പിക്കുന്നു എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സംവിധായകൻ വെളിപ്പെടുത്തിയത്.
എന്നാൽ രോഗത്തെപ്പറ്റി വിവരം പങ്കുവച്ച പോസ്റ്റ് താരം തന്നെ പിന്നീട് ഡിലീറ്റ് ആക്കുകയും ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ലായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തു എങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.