NEWS

"നന്ദി പറയാനില്ലാ' എന്ന ടൈറ്റിൽ കാർഡ് ആണോ ഇടവേള ബാബുവിന്റെ പ്രശ്നം..ദൈവം സിനിമ കാണാറുണ്ടോ?... ആരെങ്കിലും ഈ നന്ദി പറച്ചിൽ മുഴുവൻ കണ്ടിരിക്കാറുണ്ടോ.."പ്രതികരിച്ച് കമൽ

News

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ നായകനായ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനെതിരെ വിമർശനം ഉയർത്തിയ ഇടവേള ബാബുവിന് മറുപടിയുമായി സംവിധായകൻ കമൽ. വായനശീലമില്ലാത്തതിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് എന്ന് അദ്ദേഹം പറഞ്ഞു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾക്ക് തിരിച്ചടിയുണ്ടാകണമെന്നും അവർ പോസിറ്റീവായി മാറണമെന്നും ആർക്കാണ് നിർബന്ധം. ഇടവേള ബാബു ഇപ്പോഴത്തെ സിനിമകൾ കാണുന്നില്ലെന്ന് തോന്നുന്നു. മനോഹരമായ എത്രയോ സാഹിത്യകൃതികളിൽ നെഗറ്റീവ് കഥാപാത്രങ്ങളെ നമ്മൾ കണ്ടിട്ടില്ലേയെന്നും കമൽ ചോദിക്കുന്നു.

അതല്ലെങ്കിൽ നന്ദി പറയാനില്ലാ എന്ന ടൈറ്റിൽ കാർഡ് ആണോ ഇടവേള ബാബുവിന്റെ പ്രശ്നം. ആ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സൂപ്പർ താരങ്ങൾക്ക് പോലും നന്ദി പറയുന്ന ഉപചാരം പണ്ട് മുതൽ സിനിമയിലുണ്ട്. അതൊക്കെ മാറേണ്ട കാലമായി.. അല്ലെങ്കിൽ തന്നെ ഒടിടി പോലുള്ള പ്ലാറ്റ്ഫോമിൽ സിനിമ കാണുന്ന നമ്മൾ ആരെങ്കിലും ഈ നന്ദി പറച്ചിൽ മുഴുവൻ കണ്ടിരിക്കാറുണ്ടോ. ഫോർ വേർഡ് അടിച്ച് വിടുകയല്ലേ ചെയ്യുന്നത്...? ഇതിന്റെ ഒന്നും ആവശ്യമില്ലെന്ന് തന്നെയാണ് നിലപാട്.

മറ്റൊരു വിഭാഗമുണ്ട് ദൈവത്തിന് നന്ദി പറയുന്നവർ. അതൊക്കെ മനസിലാണ് ഉണ്ടാകേണ്ടത്. സിനിമയുടെ ടൈറ്റിൽ കാർഡ് കാണിക്കേണ്ട ഒന്നല്ല. ദൈവം സിനിമ കാണാറുണ്ടോ എന്നാണ് അത്തരക്കാരോട് ചോദിക്കാനുള്ളത്. ശാസ്ത്രത്തിന് നന്ദി പറഞ്ഞ ജിയോ ബേബി അക്കാര്യത്തിൽ പിന്തുടരാവുന്ന മാതൃക. പുതിയ കാലത്ത് ഇതൊക്കെ തിരുത്തി കുറിക്കുന്ന തലമുറയാണ് സിനിമയിലുള്ളതെന്നും കമൽ പ്രതികരിച്ചു.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന സിനിമ മുഴുവനും നെഗറ്റീവാണെന്നും ചിത്രത്തിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബുവിൻ്റെ പരാമർശം. ഇതിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകൻ അഭിനവ് സുന്ദർ നായകും രംഗത്ത് വന്നിരുന്നു.


LATEST VIDEOS

Feactures