NEWS

"ജി സ്‌ക്വാഡ്", സ്വന്തമായി പ്രൊഡക്ഷൻഹൗസ് അന്നൗൺസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജ്

News

ഇന്ത്യൻ സിനിമാലോകത്തിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ്  തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് - ജി സ്‌ക്വാഡ് ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങിയ സമാനതകളില്ലാത്ത സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ 'സ്റ്റാർ ഡയറക്ടർ' ആയി അംഗീകരിക്കപ്പെട്ട സംവിധായകൻ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തുമായി സഹകരിച്ച് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'തലൈവർ 171' എന്ന തന്റെ മഹത്തായ ഓപസ് പ്രോജക്റ്റിനായി ഇപ്പോൾ സഹകരിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായക പ്രോജക്ടുകളുടെ കൂടുതൽ ഹെവി ലൈനപ്പ് മുന്നിലുള്ള ലോകേഷ് കനകരാജ് ഇപ്പോൾ തന്റേതായ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ്.

"ജി സ്ക്വാഡ്" എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതിനെക്കുറിച്ചു ശ്രീ ലോകേഷ് കനകരാജ് പറഞ്ഞത് ഇപ്രകാരമാണ്, “എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി അഭിരുചികൾ ആസ്വദിക്കുന്ന പുതിയ വിചിത്രമായ സിനിമകൾ യാഥാർത്ഥ്യമാക്കാനുമുള്ള ആത്മാർത്ഥമായ ശ്രമത്തോടെയാണ് ഞാൻ ജി സ്ക്വാഡിനൊപ്പം ഒരു നിർമ്മാതാവായി ഒരു പുതിയ യാത്ര ആരംഭിക്കുന്നത്. സിനിമാ പ്രേമികളുടെ,എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു".ഈ ബാനറിൽ നിന്നുള്ള അദ്ദേഹത്തിന്റെ ആദ്യ നിർമ്മാണത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരും. ലോകേഷ് കനകരാജിന്റെ പുതിയ യാത്രയെ അടയാളപ്പെടുത്തിക്കൊണ്ട്, ജി സ്‌ക്വാഡിന്റെ മഹത്തായ വിജയത്തിന് സിനിമാ രംഗത്തെ പ്രമുഖ താരങ്ങളും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നിർമ്മാതാക്കളും ആശംസകൾ സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചിരുന്നു.പി ആർ ഓ പ്രതീഷ് ശേഖർ.


LATEST VIDEOS

Top News