NEWS

മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ വസന്തകാലം വിരിയിച്ച സംവിധായകൻ മോഹൻ അന്തരിച്ചു.

News

മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ വസന്തകാലം വിരിയിച്ച സംവിധായകൻ മോഹൻ ഇന്ന് നമ്മെ വിട്ടു പിരിഞ്ഞു.ഒരേ സമയത്തു വാണിജ്യ മൂല്യങ്ങളും, ആർട്ട് മൂല്യങ്ങളും, മനോഹരഗാനങ്ങളും, ആന്തരിക സംഘർഷവുമെല്ലാം അദ്ദേഹത്തിന്റെ സിനിമകളിൽ ഒരുമിപ്പിച്ചു പ്രേക്ഷകനെ കോൾമയിർ കൊള്ളിയ്ക്കാൻ കഴിഞ്ഞ സംവിധായകനാ യിരുന്നു അദ്ദേഹം. ശാലിനി എന്ടെ കൂട്ടുകാരി, പക്ഷെ, വിട പറയും മുൻപേ, ഇസബെല്ല, വാടക വീട്, ഒരു കഥ ഒരു നുണക്കഥ, ഇടവേള, ഇളക്കങ്ങൾ, രണ്ടു പെൺകുട്ടികൾ, അങ്ങനെ ഒരു അവധിക്കാലത്തു തുടങ്ങി നിരവധി ഹൃദയഹാരിയായ നിരവധി സിനികൾ  സംവിധാനം ചെയ്തു. 8 ഓളം മലയാളചിത്രങ്ങൾക്ക് തിരക്കഥ എഴുതി. സൂപ്പർ സ്റ്റാറുകളില്ലാതെ സാധാരണക്കാരെ വച്ചു സിനിമസംവിധാനം ചെയ്തു മലയാളി മനസ്സിൽ കടന്ന് കൂടിയ മഹാനായ സംവിധായകന് ആദരാഞ്ജലികൾ.              


LATEST VIDEOS

Latest