NEWS

'GOAT' സംവിധായകനായ വെങ്കട്ട് പ്രഭുവും, ശിവകാർത്തികേയനും ഒന്നിക്കുന്നു

News

വിജയ് നായകനാകുന്ന, വെങ്കട്ട് പ്രഭു സംവിധാനം ചെയ്തിരിക്കുന്ന 'GOAT' സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്യാനിരിക്കുകയാണ്. അതിനാൽ ചിത്രത്തിൻ്റെ പ്രമോഷൻ ജോലികൾ തകൃതിയായി നടന്നുവരികയാണ്. ഈ ചിത്രത്തിന് വേണ്ടി പ്രത്യേകമായി ചിത്രീകരിച്ചിരിക്കുന്ന സോങ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുമെന്നു വെങ്കട്ട് പ്രഭു പറയുകയുണ്ടായി. അതോടൊപ്പം മലേഷ്യയിൽ നടന്ന ഒരു അഭിമുഖത്തിൽ പങ്കെടുത്ത വെങ്കട്ട് പ്രഭു സംസാരിക്കുമ്പോൾ, 'GOAT' ആരാധകരുടെ പ്രതീക്ഷകളെ മറികടക്കുന്ന ഒരു ചിത്രമായിരിക്കും. 'GOAT' എൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ചിത്രവുമായിരിക്കും. അടുത്തുതന്നെ ശിവകാർത്തികേയനെ നായകനാക്കിയും ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണെന്നും, എന്നാൽ ശിവകാർത്തികേയൻ ഇപ്പോൾ കമ്മിറ്റ് ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങളുടെ വർക്കുകൾ തീർത്ത ശേഷമേ താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വരികയുള്ളൂ'' എന്നും പറയുകയുണ്ടായി. അതിനാൽ അടുത്ത് തന്നെ വെങ്കട്ട് പ്രഭുവും, ശിവകാർത്തികേയനും ഒന്നിക്കുന്ന ഒരു ചിത്രം പ്രതീക്ഷിക്കാം.


LATEST VIDEOS

Top News