NEWS

അജിത്തിന്റെ സിനിമയിൽ നിന്നും സംവിധായകൻ വിഘ്‌നേഷ് ശിവനെ നീക്കി

News

കോളിവുഡിൽ ഇപ്പോൾ സംസാര വിഷയമായിരിക്കുന്ന വാർത്ത അജിത്തിന്റെ 'AK-62' സംവിധാനം ചെയ്യാനിരുന്ന വിഘേനഷ്‌ ശിവൻ ചിത്രത്തിൽ നിന്നും നീക്കപെട്ടു എന്നുള്ളതാണ്. അജിത്തിന്റേതായി ഈയിടെ പുറത്തുവന്ന 'തുണിവ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു വന്ന സമയത്തിൽ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ചിത്രമാണ് 'AK-62'. തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് 'AK-62'. ചിത്രീകരണം തുടങ്ങാനിരിക്കെയാണ് വിഘ്‌നേഷ് ശിവനെ ചിത്രത്തിൽ നിന്ന് മാറ്റിയെന്ന വാർത്ത കോളിവുഡിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം ഒരു വർഷ കാലത്തോളം സമയം നൽകിയും വിഘ്നേഷ് ശിവൻ ഒരുക്കിയിരിക്കുന്ന കഥയിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും, അജിത്തിനും തൃപ്തികരമല്ലാത്തതിനെ തുടർന്നാണത്രെ ഈ തീരുമാനം എടുത്തിരിക്കുന്നത്.

'വലിമൈ', 'തുണിവ്' എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുത്തുന്ന തരത്തിൽ വിഘ്നേഷ് ശിവനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യാൻ സാധിക്കില്ല എന്ന കാരണംകൊണ്ടുമാണത്രെ നിർമ്മാതാക്കൾ ഈ തീരുമാനം എടുത്തിരിക്കുന്നത്. കാരണം വിഘേനഷ്‌ ശിവൻ ഇതുവരെ ഒരു ആക്ഷൻ ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ല. ഈ തീരുമാനത്തിനെ തുടർന്ന് 'AK-62' സംവിധാനം ചെയ്യാനുള്ള സംവിധായകരുടെ ലിസ്റ്റിൽ അജിത്തിനെ നായകനാക്കി 'ദീന' എന്ന എന്ന ചിത്രം സംവിധാനം ചെയ്ത ഏ.ആർ.മുരുഗദാസ്, 'തടയറത്താക്ക', 'മേഗാമൺ' തുടങ്ങിയ ആക്ഷൻ ചിത്രങ്ങൾ നൽകിയ മകിഴ് തിരുമേനി തുടങ്ങിയവർ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. അജിത്തിന്റെ 'AK-62' സംവിധാനം നിർവഹിക്കാനുള്ള സംവിധായകൻ ആരാണെന്നുള്ള കാര്യം തീരുമാനമായതും അത് സംബന്ധമായ ഔദ്യോകിക അറിയിപ്പ് അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇത് സംബന്ധമായ ചർച്ചകൾ ഇപ്പോൾ നടന്നു വരികയാണ്.


LATEST VIDEOS

Exclusive