ഭർത്താവിനും മക്കൾക്കും ഒപ്പം എത്തിയ ദിവ്യ അമൃതാനന്ദമയിയോട് സംസാരിക്കുന്നതും, അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹമാണ് തന്റെ ജീവിതമെന്ന് ദിവ്യ ഉണ്ണി. അമൃതവവർഷം 70 ൽ പങ്കെടുത്തതിന്റെ വീഡിയോ സഹിതം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. മാതാ അമൃതാനന്ദമായി അമ്മ കൂടെയുള്ളത് തന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി കരുതുന്നുവെന്നും, അമ്മയുടെ അനുഗ്രഹം തന്റെ ജീവിതത്തിൽ വെളിച്ചമെന്നും ദിവ്യ പറയുന്നു. തന്റെ ശക്തിയും, ഊർജ്ജവും അമ്മയിൽ നിന്നുമാണെന്നും താരം പറയുന്നു.
കുടുംബസമേതമാണ് മാതാ അമൃതാനന്ദമയിയെ കാണാൻ ദിവ്യ എത്തിയത്. ഭർത്താവിനും മക്കൾക്കും ഒപ്പം എത്തിയ ദിവ്യ അമൃതാനന്ദമയിയോട് സംസാരിക്കുന്നതും, അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
മികച്ച അവസരം ലഭിക്കുകയാണെങ്കിൽ സിനിമയിലേക്ക് തിരികെ വരുമെന്ന് അടുത്തിടെ ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. അമേരിക്കയിലെത്തിയപ്പോഴും അധികം മാറ്റങ്ങളൊന്നുമില്ലാതെയാണ് താൻ ജീവിക്കുന്നത്. വസ്ത്രധാരണത്തിൽ പോലും വലിയ മാറ്റങ്ങളില്ല. ചുരിദാറും സാരിയുമാണ് മിക്കപ്പോഴും ധരിക്കാറുള്ളത്. ഡാൻസ് സ്‌കൂളിൽ ചുരിദാർ മാത്രമേ പാടുള്ളൂവെന്ന് നിർബന്ധമുണ്ട് എന്നും ദിവ്യ പറഞ്ഞിരുന്നു.