ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകൻമാരിൽ ഒരാളായ എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഇദ്ദേഹം സംവിധാനം ചെയ്തു ഈയിടെ പുറത്തുവന്ന 'R.R.R' ഓസ്കർ പുരസ്കാരവും നേടി രാജമൗലിയെ ലോകം മുഴുവനും പ്രശസ്തിയുടെ
കൊടുമുടിയിലെത്തിച്ചു. രാജമൗലി അടുത്ത് സംവിധാനം ചെയ്യുന്നത് തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ മഹേഷ് ബാബുവിനെ നായകനാക്കിയാണ്. 'ബാഹുബലി', 'R.R.R' എന്നീ ചിത്രങ്ങളെക്കാട്ടിലും വൻ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണു പറയപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് രാജമൗലി ഒരു സെൽഫോൺ പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത പുറത്ത് വന്ന് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഈ പരസ്യത്തിൽ അഭിനയിക്കാൻ എസ്.എസ്.രാജമൗലിക്ക് 30 കോടി ശമ്പളം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ ശമ്പളം പരസ്യത്തിൽ അഭിനയിക്കാനായി മാത്രമല്ലെന്നും, പരസ്യ ചിത്രം സംവിധാനം ചെയ്യാനും, ഒരു വർഷ കാലത്തോളം രാജമൗലി ഈ കമ്പനിയുടെ അംബാസഡറായി പ്രവർത്തിക്കാനും കൂടിയാണത്രെ! ഈ പരസ്യ ചിത്രം അടുത്തുതന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.